Friday, December 18, 2009

മിക്സ്ഡ് ഫ്രുട്ട് ജാം

മിക്സ്ഡ് ഫ്രുട്ട് ജാം

ചേരുവകള്‍

1. ആപ്പിള്‍ കഷണങ്ങള്‍ ആക്കിയത് -അര കിലോ
ഏത്തപ്പഴം തൊലി കളഞ്ഞു
വട്ടത്തിലരിഞ്ഞത് -അര കിലോ
പഴുത്ത കൈതച്ചക്ക തൊലി ചെത്തി
ചെറിയ കഷണങ്ങളാക്കിയത് -അര കിലോ
പഴുത്ത കറുത്ത മുന്തിരിങ്ങ -അര കിലോ
പട്ട ഒരിഞ്ചു നീളത്തില്‍ -4 കഷണം
ഗ്രാമ്പു -24
2. പഞ്ചസാര -2 കിലോ
സിട്രിക് ആസിഡ് -1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

പട്ടയും ഗ്രാമ്പുവും ചതച്ച് ചേര്‍ത്ത് ആദ്യത്തെ ചേരുവകള്‍ നികക്കെ വെള്ളം ഒഴിച്ച് വേവിക്കണം.അതിനുശേഷം നല്ലപോലെ ജെരടിപ്പിഴിഞ്ഞു തോര്‍ത്തില്‍ അരിക്കണം.ഒരു വലിയ അലുമിനിയം പാത്രത്തില്‍ പഴച്ചാറും,പഞ്ചസാരയും,സിട്രിക് ആസിഡും ചേര്‍ത്ത് അടുപ്പില്‍ വെച്ച് നല്ലപോലെ ഇളക്കണം.
ഒരുവിധം കുറുകി പാകമാകുമ്പോള്‍ വാങ്ങണം.അധികം മുറുകിപോകാതെ നോക്കണം.

No comments:

Post a Comment