Wednesday, December 2, 2009

ചിക്കന്‍ ചോപ്സ്‌

ചിക്കന്‍ ചോപ്സ്‌

ചേരുവകള്‍

  1. ചിക്കന്‍ -300 ഗ്രാം
  2. ടൊമാറ്റോ -1
  3. ഉള്ളി -1
  4. ഗ്രാമ്പു -2
  5. പട്ട -2
  6. ഏലക്ക -2
  7. മുളകുപൊടി -4 ടീസ്പൂണ്‍
  8. അണ്ടിപരിപ്പ് -200 ഗ്രാം
  9. മല്ലിപ്പൊടി -3 ടീസ്പൂണ്‍
  10. കുരുമുളക് -1 ടീസ്പൂണ്‍
  11. പുതിനയില -കുറച്ച്
  12. ഇഞ്ചി,വെളുത്തുള്ളി -3 ടീസ്പൂണ്‍ (കുഴമ്പ് രൂപത്തിലാക്കിയത്)
  13. ഗരംമസാല -3 ടീസ്പൂണ്‍
  14. ചുവന്നമുളക് -4
  15. നെയ്യ് -250 ഗ്രാം
  16. മല്ലിയില -കുറച്ച്

പാചകം ചെയ്യുന്ന വിധം

ഒരു പരന്ന പാത്രത്തില്‍ കഷണങ്ങളാക്കിയ 3 മുതല്‍ 12 വരെയുള്ള ചേരുവകള്‍ നന്നായി വറുത്തതിനുശേഷം അരച്ചെടുക്കണം.അതിനുശേഷം ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ചിട്ട് അതില്‍ കഷണങ്ങളാക്കിയ
ഉള്ളി,ടൊമാറ്റോ,ചിക്കന്‍ എന്നിവ നന്നായി വഴറ്റണം.എന്നിട്ട് ഇതില്‍ നേരത്തെ തയ്യാറാക്കിയ അരച്ച മിശ്രിതം
ഉപ്പും ചേര്‍ത്തിട്ട് ചെറിയ തീയില്‍ 40 മിനിട്ട് വേവിക്കണം.അവസാനം ഗരം മസാലയും മുളകുപൊടിയും ,മല്ലിയിലയും ചേര്‍ക്കണം.

No comments:

Post a Comment