Friday, December 11, 2009

മഷ്റൂം കുറുമ

മഷ്റൂം കുറുമ

ചേരുവകള്‍

  1. കൂണ്‍ -2 കപ്പ്
  2. സവാള -2
  3. ഇഞ്ചി -1 കഷണം
  4. പച്ചമുളക് -2
  5. വെളുത്തുള്ളി -2 അല്ലി
  6. ഉരുളക്കിഴങ്ങ് -1 വലുത്
  7. ഗരംമസാല -അര ടീസ്പൂണ്‍
  8. വിനാഗിരി -1 ടീസ്പൂണ്‍
  9. തക്കാളി -2
  10. തേങ്ങ തിരുമ്മിയത്‌-അര കപ്പ്
  11. മല്ലിയില,കറിവേപ്പില-പാകത്തിന്
  12. എണ്ണ,ഉപ്പ് -പാകത്തിന്
പാകം ചെയുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക.അതില്‍ വെളുത്തുള്ളി,പച്ചമുളക്,ഇഞ്ചി അരച്ചത്‌ എന്നിവ ഇട്ടു വഴറ്റി ഉരുളക്കിഴങ്ങും കൂണും ചേര്‍ത്ത് നന്നായി വഴലുമ്പോള്‍ 2 കപ്പ് വെള്ളവും ഉപ്പും ചേര്‍ക്കുക.
ഇതില്‍ തക്കാളി അരച്ച് ഒഴിക്കുക.കുറുകി വരുമ്പോള്‍ ഗരംമസാല ചേര്‍ക്കുക.തേങ്ങ നന്നായി അരച്ചതും വിനാഗിരിയും ഒഴിച്ച് ഒന്നുകൂടെ കുറുക്കി വാങ്ങി പാത്രത്തിലാക്കുക.മുകളില്‍ മല്ലിയിലയും കറിവേപ്പിലയും
വിതറി ചൂടോടെ ഉപയോഗിക്കുക.ചപ്പാത്തിക്കും ചോറിനും പറ്റിയ കറിയാണ്.

No comments:

Post a Comment