Friday, December 11, 2009

മഷ്റൂം മട്ടര്‍

മഷ്റൂം മട്ടര്‍

  1. കൂണ്‍ -1 കപ്പ്
  2. പട്ടാണിപ്പയര്‍ വേവിച്ചത് -അര കപ്പ്
  3. സവാള -1
  4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  5. ഉപ്പ് -പാകത്തിന്
  6. മുളകുപൊടി -അര ടീസ്പൂണ്‍
  7. ടൊമാറ്റോ -2
  8. എണ്ണ -1 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കൂണ്‍ നന്നായി കഴുകി വൃത്തിയാക്കി മുറിച്ചെടുക്കുക.സവാള ചെറിയ കഷണങ്ങളാക്കുക.എണ്ണ ചൂടാക്കി
മഞ്ഞള്‍പ്പൊടിയും സവാളയും ചേര്‍ക്കുക.സവാള ഗോള്‍ഡന്‍ നിറമാകുന്നതുവരെ ഇളക്കിക്കൊണ്ടിരിയ്ക്കുക.
പിന്നിട് ടൊമാറ്റോ കഷണങ്ങളാക്കിയതും ചേര്‍ത്ത് 3-5 മിനിട്ട് വരെ ഇളക്കിയതിനുശേഷം കൂണ്‍ ചേര്‍ത്ത് തീ കുറച്ച്,വേവിച്ച പട്ടാണിപ്പയറും ചേര്‍ത്ത് ഒരു മൂടികൊണ്ട് പാത്രം മൂടി 15-20 മിനിട്ട് വേവിക്കുക.ചൂടോടെ വിളമ്പുക.

No comments:

Post a Comment