Friday, December 11, 2009

മഷ്റൂം തക്കാളി

മഷ്റൂം തക്കാളി

ചേരുവകള്‍

  1. ഉരുണ്ട കൂണ്‍ -അര കപ്പ്
  2. തക്കാളി വലുത് -1
  3. ചെറുതായി അരിഞ്ഞ സവാള -2 എണ്ണം
  4. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  5. മുളകുപൊടി -1 ടീസ്പൂണ്‍
  6. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  7. ചതച്ച വെളുത്തുള്ളി -ഒന്നര ടീസ്പൂണ്‍
  8. ഗരംമസാല -അര ടീസ്പൂണ്‍
  9. തേങ്ങാപ്പാല്‍ -അര കപ്പ്
  10. നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
  11. ഉപ്പ്,എണ്ണ,മല്ലിയില,കറിവേപ്പില-പാകത്തിന്
  12. പഞ്ചസാര -അല്പം
പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് വെളുത്തുള്ളി വഴറ്റുക.സവാള വഴറ്റി തക്കാളി ചെറുതായി അരിഞ്ഞിടുക.കൂണ്‍ നാലായി കീറി ഇതിലിട്ട് വഴറ്റി പൊടികള്‍ ചേര്‍ത്തിളക്കി 3 കപ്പ്‌ വെള്ളവും ഉപ്പും ഒഴിക്കുക.കുറുകുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് തിളയ്ക്കുന്നതിനുമുമ്പ് വാങ്ങി നാരങ്ങാനീരും,പഞ്ചസാരയും
ചേര്‍ക്കുക.ഇതു പാത്രത്തിലാക്കി മുകളില്‍ മല്ലിയിലയും കറിവേപ്പിലയും വിതറി ഉപയോഗിക്കുക.

No comments:

Post a Comment