Friday, December 18, 2009

മസാല ഇഡ്ഡലി

മസാല ഇഡ്ഡലി

ചേരുവകള്‍

  1. ഉരുളക്കിഴങ്ങ് -2
  2. കാരറ്റ് -2
  3. കോളിഫ്ലവര്‍ -അര കപ്പ്
  4. പച്ചമുളക് -2
  5. തേങ്ങ -1 മുറി
  6. കടലപരിപ്പ്‌ -2 ടേബിള്‍ സ്പൂണ്‍
  7. ചുവന്നുള്ളി -അര കപ്പ്
  8. കടുക് -അര ടീസ്പൂണ്‍
  9. ഇഡ്ഡലി മാവ് -4 കപ്പ്
  10. ടൊമാറ്റോ -2 എണ്ണം
  11. കറിവേപ്പില -2 തണ്ട്
  12. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ്,കാരറ്റ്,കോളിഫ്ലവര്‍ ഇവ അരിഞ്ഞ് വേവിക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച്
ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.ചുവന്നുള്ളി അരിഞ്ഞതിട്ടു വഴറ്റുക.വഴലുമ്പോള്‍ കറിവേപ്പില,ടൊമാറ്റോ
അരിഞ്ഞത് ഇവ ഇട്ട് ഇളക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് കടലപരിപ്പ്‌ മൂപ്പിക്കുക.ഇതും തേങ്ങയും ഉപ്പും
കൂടി അരച്ചെടുക്കുക.വഴറ്റിയതില്‍ തേങ്ങ അരച്ചതും ചേര്‍ത്തും വേവിച്ച് പച്ചക്കറികളും ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് തോര്‍ത്തിയെടുക്കുക.ഇഡ്ഡലിത്തട്ടില്‍ മാവ് മുക്കാല്‍ഭാഗം ഒഴിച്ച് മുകളില്‍ ഒരു സ്പൂണ്‍ കൂട്ട് വെച്ച് വീണ്ടും കുറച്ചു കൂടി ഒഴിച്ച് പുഴുങ്ങിയെടുക്കുക.

No comments:

Post a Comment