Wednesday, December 9, 2009

വെണ്ടയ്ക്ക ഖഡി

വെണ്ടയ്ക്ക ഡി

ചേരുവകള്‍

  1. വെണ്ടയ്ക്ക -കാല്‍ കിലോ
  2. കടലമാവ് -3 ടേബിള്‍ സ്പൂണ്‍
  3. പുളിയില്ലാത്ത തൈര് -1 കപ്പ്
  4. ഉപ്പ് -പാകത്തിന്
  5. കടുക് -അര ടീസ്പൂണ്‍
  6. പച്ചമുളക് പൊടിയായി അരിഞ്ഞത് -4
  7. ഇഞ്ചി -ചെറിയ ഒരു കഷണം
  8. വറ്റല്‍ മുളക് -4
  9. ജീരകം -കാല്‍ ടീസ്പൂണ്‍
  10. കറിവേപ്പില -1 കതിര്‍പ്പ്
  11. മല്ലിയില -കുറച്ച്
  12. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  13. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
പാകം ചെയുന്ന വിധം

തൈര് കടഞ്ഞ് മോരാക്കുക.മോരില്‍ കടലമാവും ഉപ്പും ചേര്‍ത്തിളക്കി വെയ്ക്കുക.1 ടേബിള്‍ സ്പൂണ്‍ എണ്ണ ചീനച്ചട്ടിയില്‍ ചൂടാക്കി അതില്‍ 5 മുതല്‍ 9 വരെയുള്ള ചേരുവകള്‍ മൂപ്പിച്ച് വെണ്ടയ്ക്ക വഴറ്റിയശേഷം മോരൊഴിച്ചു ഇളക്കി പതഞ്ഞുവരുമ്പോള്‍ കറിവേപ്പിലയും മല്ലിയിലയും ചേര്‍ക്കുക.

No comments:

Post a Comment