Thursday, December 10, 2009

ചീര തക്കാളിക്കറി

ചീര തക്കാളിക്കറി

ചേരുവകള്‍

ചീര വൃത്തിയാക്കി ചെറുതായി അരിഞ്ഞത് -2 കപ്പ്
ചെറുതായി അരിഞ്ഞ സവാള -2 എണ്ണം
ചെറുതായി അരിഞ്ഞ തക്കാളി -2 എണ്ണം
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -1 നുള്ള്
ഉപ്പ്,എണ്ണ -പാകത്തിന്
കടുക് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക.സവാളയിട്ട്‌ ചുവക്കുമ്പോള്‍ തക്കാളിയിട്ട് വഴറ്റുക.ഉടന്‍ തന്നെ ചീരയും ഇട്ട് പൊടികളും ഉപ്പും ചേര്‍ക്കുക.ഇതു വഴന്നുകഴിയുമ്പോള്‍ ഒരു കപ്പ്
വെള്ളം ചേര്‍ത്ത് അടച്ചുവെച്ചു ചെറുതീയില്‍ വേവിക്കുക.ഇതു ചര്‍മ്മകാന്തിക്കും ആരോഗ്യത്തിനും ഉത്തമമാണ്.

No comments:

Post a Comment