Thursday, December 10, 2009

പഞ്ചാബി സാഗ്

പഞ്ചാബി സാഗ്

ചേരുവകള്‍

  1. പാലക്ക് -അര കിലോ
  2. ഉലുവ ഇല -ഒരു പിടി
  3. കടുകിന്റെ ഇല -ഒരു പിടി
  4. തക്കാളി -3 എണ്ണം
  5. എണ്ണ -2 ടേബിള്‍ സ്പൂണ്‍
  6. ഇഞ്ചി -1 കഷണം
  7. മഞ്ഞള്‍ -1 ടേബിള്‍ സ്പൂണ്‍
  8. പച്ചമുളക് -6 എണ്ണം
  9. ഇഞ്ചി നുറുക്കിയത് -1 ടേബിള്‍ സ്പൂണ്‍
  10. വെളുത്തുള്ളി -20 അല്ലി
  11. കടലമാവ് -2 ടേബിള്‍ സ്പൂണ്‍
  12. വെണ്ണ -50 ഗ്രാം
  13. മല്ലിയില -1 പിടി
  14. ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

പാലക്കും ഉലുവ ഇലയും കടുകിന്റെ ഇലയും തക്കാളിയും ഇഞ്ചി നുറുക്കിയതും ആവശ്യത്തിന് ഉപ്പും മഞ്ഞളും ചേര്‍ത്ത് കുക്കറില്‍ വേവിക്കുക.വെന്തു കഴിഞ്ഞാല്‍ മത്തുകൊണ്ട് അടിക്കുക.അല്ലെങ്കില്‍ മിക്സിയിലിട്ട്
ഒരു സെക്കന്റെ കറക്കുക.അതിനുശേഷം ചീനച്ചട്ടി അടുപ്പത്തു വെച്ച് അല്പം എണ്ണയൊഴിച്ച് വെളുത്തുള്ളി
മൂപ്പിക്കുക.ഉടച്ചുവെച്ച ഈ മിശ്രിതം ചീനചട്ടിയിലേയ്ക്ക് ഒഴിക്കുക.ഒഴിച്ചുകഴിഞ്ഞ് 2 ടേബിള്‍ സ്പൂണ്‍ കടലമാവ് ഇട്ട് ഒന്നുകൂടി ഇളക്കുക.ഉപ്പ് ആവശ്യത്തിന് ചേര്‍ക്കുക.

No comments:

Post a Comment