Thursday, December 10, 2009

ആലു ഗോബി

ആലു ഗോബി

  1. ഉരുളക്കിഴങ്ങ് -450 ഗ്രാം
  2. കോളി ഫ്ലവര്‍ -1
  3. സസ്യ എണ്ണ -8 ടേബിള്‍ സ്പൂണ്‍
  4. ജീരകം -1 ടീസ്പൂണ്‍
  5. കറിപൌഡര്‍ -250 മി.ഗ്രാം
  6. ഉപ്പ് -1 ടീസ്പൂണ്‍
  7. മഞ്ഞള്‍ -1 ടീസ്പൂണ്‍
  8. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  9. പച്ചമുളക് ചെറുതായി അരിഞ്ഞത് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങിയെടുക്കുക.എണ്ണ ചൂടാക്കി ജീരകപ്പൊടി ചേര്‍ക്കുക.അതിനുശേഷം കോളി ഫ്ലവര്‍
ചേര്‍ത്ത് നന്നായി ഇളക്കുക.അതിനുശേഷം 5 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച്
ഒരു മൂടി കൊണ്ട് പാത്രം മൂടി വെച്ച് 20 മിനിട്ട് വേവിക്കുക.കോളിഫ്ലവര്‍ നന്നായി വേകുന്നതുവരെ അടുപ്പില്‍
വെയ്ക്കണം.പുഴുങ്ങിയ ഉരുളക്കിഴങ്ങിന്റെ തൊലി നീക്കം ചെയ്ത് ചെറിയ കഷണങ്ങളാക്കി കോളി ഫ്ലാവരിലേയ്ക്ക് ചേര്‍ക്കുക.മല്ലിയിലയോ പുതിനയിലയോ കൊണ്ട് അലങ്കരിച്ച് വിളമ്പുക.

No comments:

Post a Comment