Tuesday, December 8, 2009

പരിപ്പ്

പരിപ്പ്

ചേരുവകള്‍

  1. ചെറുപയര്‍ പരിപ്പ് -1 കപ്പ്
  2. തേങ്ങ തിരുമ്മിയത്‌ -1
  3. ജീരകം -അര ടീസ്പൂണ്‍
  4. വെളുത്തുള്ളി -4 അല്ലി
  5. കറിവേപ്പില -2 തണ്ട്
  6. കടുക് -അര ടീസ്പൂണ്‍
  7. വറ്റല്‍ മുളക് രണ്ടായി മുറിച്ചത് -3
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. കറിവേപ്പില,ഉപ്പ്,എണ്ണ -പാകത്തിന്
പാചകം ചെയ്യുന്ന വിധം

പരിപ്പ് വറുത്ത്,തൊലി കളഞ്ഞ് കഴുകി വെള്ളമൊഴിച്ചു വേവിക്കുക.ഇത് മിക്സിയില്‍ അരച്ചെടുക്കുക.തേങ്ങ,ജീരകം,വെളുത്തുള്ളി ഇവ മിക്സിയില്‍ നന്നായി അരയ്ക്കുക.ഇത് പയറില്‍ ചേര്‍ത്ത്
ഉപ്പ് ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ക്കുക.ഇത് അടുപ്പില്‍ വെച്ച് തിളയ്ക്കുമ്പോള്‍ വാങ്ങുക.ഒരു ചീനച്ചട്ടിയില്‍
2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് കടുകിട്ട് മൂക്കുമ്പോള്‍ വറ്റല്‍മുളക് ,കറിവേപ്പിലയും ഇട്ട് മൂപ്പിച്ച് കറിയില്‍ ഒഴിച്ച്
അടച്ചു വെയ്ക്കുക.

No comments:

Post a Comment