Tuesday, December 8, 2009

മാങ്ങാപുളിങ്കറി

മാങ്ങാപുളിങ്കറി

ചേരുവകള്‍

  1. കിളിച്ചുണ്ടന്‍ മാങ്ങ -1
  2. പുളി -നെല്ലിക്കാവലിപ്പത്തില്‍
  3. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  4. ഉപ്പ് -പാകത്തിന്
  5. ഉഴുന്ന് -ഒരു പിടി
  6. വറ്റല്‍മുളക് -ആവശ്യത്തിന്
  7. തേങ്ങ -അര മുറി
  8. കറിവേപ്പില -താളിക്കാനും വറുക്കാനും
  9. ശര്‍ക്കര -2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ഉഴുന്നും മുളകും കറിവേപ്പിലയും ചീനച്ചട്ടിയില്‍ വറുത്ത് മാറ്റുക.അതിന് ശേഷം ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് തേങ്ങ വറുത്തെടുക്കുക.വറുത്തെടുത്ത ഉഴുന്നും തേങ്ങയും നല്ലതുപോലെ പൊടിച്ചെടുക്കുക.മാങ്ങ
ചെത്തി 4 കഷണങ്ങളാക്കി വെള്ളമൊഴിച്ച് ഉപ്പിട്ട് വേവിക്കുക.അതില്‍ പുളി പിഴിഞ്ഞൊഴിച്ച് നന്നായി തിളയ്ക്കുമ്പോള്‍ പൊടിച്ചു വെച്ചിരിയ്ക്കുന്ന മിശ്രിതം ചേര്‍ക്കുക.കുറച്ച് ശര്‍ക്കരയും ചേര്‍ത്ത് ഇറക്കി വെയ്ക്കുക.എണ്ണയില്‍ ഉലുവയും കറിവേപ്പിലയും താളിച്ചൊഴിക്കുക.

No comments:

Post a Comment