Saturday, December 12, 2009

ഫിഷ്‌ റോസ്റ്റ്

ഫിഷ്‌ റോസ്റ്റ്

ചേരുവകള്‍

1.മീന്‍ 3" നീളത്തില്‍ 2" വീതിയിലും
മുറിച്ചത് -അര കിലോ
2.സവാള ചെറുതായി അരിഞ്ഞത് -4 എണ്ണം
3. കാപ്സിക്കം ചെറുതായി അരിഞ്ഞത് -അര മുറി
4. തക്കാളി ചെറുതായി അരിഞ്ഞത് -2 ടീസ്പൂണ്‍
5. ഇഞ്ചി,വെളുത്തുള്ളി അരിഞ്ഞത് -2 ടീസ്പൂണ്‍
6. കുരുമുളകുപൊടി -1 ടീസ്പൂണ്‍
7. വെളുത്ത വൈന്‍ -അര കപ്പ്
8. പെരുംജീരകപൊടി -അര ടീസ്പൂണ്‍
9. എണ്ണ,ഉപ്പ് -പാകത്തിന്
10.മല്ലിയില,നാരങ്ങാനീര് -കുറച്ച്

പാകം ചെയ്യുന്ന വിധം

ഒരു നാരങ്ങയുടെ നീരും ഉപ്പും കുരുമുളകും കൂടി മീനില്‍ പുരട്ടി അരമണിക്കൂര്‍ വെയ്ക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് സവാള മൂപ്പിക്കുക.ഇഞ്ചി,വെളുത്തുള്ളി ഇവ വഴറ്റുക.പെരുംജീരകപൊടി,കാപ്സിക്കം ഇവ ഇടുക.വൈന്‍ ഒഴിച്ച് 2 കപ്പ് വെള്ളവും ഉപ്പും ചേര്‍ക്കുക.തക്കാളിയും മീനും ഇട്ട് കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂകി ഉപയോഗിക്കുക.ചോറിന്റെ കൂടെയോ
ചപ്പാത്തിയുടെ കൂടെയോ ഉപയോഗിക്കാം.

No comments:

Post a Comment