Thursday, December 17, 2009

കോക്കനട്ട് റൈസ്

കോക്കട്ട് റൈസ്

ചേരുവകള്‍

  1. ബസുമതി അരി വേവിച്ചത് -2 കപ്പ്
  2. തേങ്ങാപ്പാല്‍ -2 കപ്പ്
  3. കറിവേപ്പില -1 തണ്ട്
  4. മല്ലിയില -അര കപ്പ്
  5. തേങ്ങ ചിരണ്ടിയത് -അര കപ്പ്
  6. കുരുമുളകുപൊടി -1 ടീസ്പൂണ്‍
  7. കടുക് -അര ടീസ്പൂണ്‍
  8. വറ്റല്‍മുളക് -2
  9. ഉപ്പ്,വെളിച്ചെണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ 3 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക.കറിവേപ്പിലയും
ഇടുക.2 വറ്റല്‍മുളകിട്ട് മൂപ്പിക്കുക.കുരുമുളകുപൊടിയും ഉപ്പും ഇട്ട് തേങ്ങാപ്പീര ചേര്‍ത്തിളക്കുക.തേങ്ങാപ്പാല്‍
ഒഴിച്ച് നന്നായി വറ്റാറാകുമ്പോള്‍ ചോറ് ഇളക്കി തോര്‍ത്തി വാങ്ങുക.ഇത് പാത്രത്തിലാക്കി മുകളില്‍ 2 വറ്റല്‍മുളക് വറുത്തതും മല്ലിയിലയും തൂകി ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment