നാരങ്ങാ ചോറ്
ചേരുവകള്‍
- ബസുമതി അരി -അര കിലോ
- നാരങ്ങാനീര് -2 നാരങ്ങയുടെ
- മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
- ഉലുവ -1 ടീസ്പൂണ്‍
- എണ്ണ -25 ഗ്രാം
- കടലപരിപ്പ്,ഉഴുന്നുപരിപ്പ് -2 ടീസ്പൂണ്‍ വീതം
- കടുക് -അര ടീസ്പൂണ്‍
- കായം -1 നുള്ള്
- അണ്ടിപരിപ്പ് ,കപ്പലണ്ടി -25 ഗ്രാം വീതം
- വറ്റല്‍മുളക് -4
- ഉപ്പ്,കറിവേപ്പില -പാകത്തിന്
അരി വേവിച്ച് ഉഴുന്നുപരിപ്പും ഉലുവയും വറുത്തു പൊടിച്ചത് ചേര്‍ക്കുക.ഉപ്പും നാരങ്ങാനീരും ചേര്‍ക്കുക.
കറിവേപ്പില,കടുക്,കായം,കടലപരിപ്പ്,വറ്റല്‍മുളക് ഇവ ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റി ചോറില്‍ ചേര്‍ത്ത്
യോജിപ്പിക്കുക.അണ്ടിപരിപ്പും കപ്പലണ്ടിയും എണ്ണയില്‍ വഴറ്റി മീതെ ഇടുക.
No comments:
Post a Comment