Thursday, December 17, 2009

കൂണ്‍ ബിരിയാണി

കൂണ്‍ ബിരിയാണി

ചേരുവകള്‍

  1. കൂണ്‍ -അര കിലോ
  2. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  3. കുരുമുളകുപൊടി-1 ടീസ്പൂണ്‍
  4. പെരുംജീരകപ്പൊടി-1 ടീസ്പൂണ്‍
  5. സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞത്-4
  6. ഇഞ്ചി ,വെളുത്തുള്ളി അരച്ചത് -1 ടേബിള്‍ സ്പൂണ്‍ വീതം
  7. ബിരിയാണി അരി-2 കപ്പ്
  8. വെള്ളം - 2 കപ്പ്
  9. ഉപ്പ് -പാകത്തിന്
  10. മല്ലിയില അരിഞ്ഞത് -അര കപ്പ്
  11. തക്കാളി സോസ് - 2 ടേബിള്‍ സ്പൂണ്‍
  12. അണ്ടിപരിപ്പ് -10 എണ്ണം
  13. നെയ്യ് -3 ടേബിള്‍ സ്പൂണ്‍
  14. കിസ്മിസ് -20 എണ്ണം
പാചകം ചെയ്യുന്ന വിധം

കൂണ്‍ കഴുകി വൃത്തിയാക്കി നീളത്തില്‍ അരിഞ്ഞ് വെള്ളം തോരാന്‍ വെയ്ക്കുക.വെള്ളം വാര്‍ന്നു കഴിഞ്ഞാല്‍ ഉപ്പ്,കുരുമുളകുപൊടി,മഞ്ഞള്‍പ്പൊടി,പെരുംജീരകപ്പൊടി എന്നിവ ചേര്‍ത്ത് 5 മിനിട്ട് വേവിച്ചെടുക്കുക.

ഒരു പാത്രം അടുപ്പില്‍ വെച്ച് ചൂടാക്കി 2 ടേബിള്‍ സ്പൂണ്‍ നെയ്യൊഴിച്ച് സവാള വഴറ്റുക.ഇഞ്ചിയും വെളുത്തുള്ളിയും ഇതില്‍ ചേര്‍ത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക.വേവിച്ചു വെച്ചിരിയ്ക്കുന്ന കൂണ്‍ കുടഞ്ഞിട്ട് നന്നായി ഇളക്കി മാറ്റിവെയ്ക്കുക.

അരി കഴുകി പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുക.വേവിച്ചെടുത്ത ചോറില്‍ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന കൂണും തക്കാളി സോസും ചേര്‍ത്ത് നന്നായി ഇളക്കി മൂടി വെച്ച് ചെറുതീയില്‍ ആവി കയറ്റുക.ബാക്കി നെയ്യില്‍ അണ്ടിപരിപ്പും കിസ്മിസും വറുത്ത് മല്ലിയിലയും തൂകി ഉപയോഗിക്കുക.

No comments:

Post a Comment