Thursday, December 17, 2009

മീന്‍ ബിരിയാണി

മീന്‍ ബിരിയാണി

ചേരുവകള്‍

  1. മീന്‍ പരന്ന കഷണങ്ങളാക്കിയത് -അര കിലോ
  2. മുളകുപൊടി -അര ടേബിള്‍ സ്പൂണ്‍
  3. മഞ്ഞള്‍പ്പൊടി -അര ടേബിള്‍ സ്പൂണ്‍
  4. ഉപ്പ് -കുറച്ച്
  5. സവാള കനം കുറച്ചരിഞ്ഞത് -2
  6. ഇഞ്ചി ചതച്ചത് -1 കഷണം
  7. ഉള്ളി -ഒന്നര കപ്പ്
  8. പച്ചമുളക് -10
  9. പെരുംജീരകം -1 ടീസ്പൂണ്‍
  10. ഗരംമസാല -അര ടീസ്പൂണ്‍
  11. ഉപ്പ് -പാകത്തിന്
  12. ബസുമതി അരി -2 കിലോ
  13. തേങ്ങാപ്പാല്‍ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

മീന്‍ കഷണങ്ങള്‍ കഴുകി തുടച്ച് ജെക്കിയെടുത്ത്‌ ഉപ്പും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും തേച്ച് അധികം മുക്കാതെ വറുത്തു കോരുക.6 മുതല്‍ 9 വരെയുള്ള ചേരുവകളും ഉപ്പും മല്ലിയില അരിഞ്ഞതും സവാള വറുത്തെടുത്തു അതിന്റെ പകുതിയും തൈരില്‍ ചേര്‍ത്ത് ഒരു പ്രഷര്‍കുക്കറില്‍ ഒഴിക്കുക.ഇതിനു മീതെ മീന്‍
കഷണങ്ങള്‍ നിരത്തുക.ഒരു കപ്പ് വെള്ളവും ഒഴിച്ച് 5-10 മിനിട്ട് വേവിക്കുക.

അരി പകുതി വേവാകുമ്പോള്‍ വാങ്ങിയ ചോറും തേങ്ങാപ്പാലും ഗരം മസാലപ്പൊടിയും ബാക്കി സവാള
വറുത്തതും നാരങ്ങാനീരും ഇട്ട് ഇളക്കാതെ പ്രഷര്‍കുക്കര്‍ അടച്ച് വെയിറ്റും വെച്ച് ചെറുതീയില്‍ 10 മിനിറ്റോ ചോറ് വേവുന്നതുവരെയോ പാകം ചെയ്തെടുക്കുക.

No comments:

Post a Comment