Wednesday, December 16, 2009

സീ ഫുഡ്‌ പിസ

സീ ഫുഡ്‌ പിസ



































































































































































































































































































































































































































































































































































































































































































































































































































സീ ഫുഡ്‌ പിസ

പിസാക്രസ്റ്റിന്

ധാന്യമാവ് -2 കപ്പ്
ബേക്കിംഗ് പൌഡര്‍ -4 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
കൊഴുപ്പ് -4 ടേബിള്‍ സ്പൂണ്‍ (വേണമെങ്കില്‍ മാത്രം)
പാല് -2 കപ്പ്

പിസാ ടോപ്പിംഗിന്

( കക്ക,ചെമ്മീന്‍,കൊഞ്ച് ഇവയില്‍ ഏതെങ്കിലും ഒരു കടല്‍ വിഭവം)

കൊത്തിനുറുക്കിയ കാപ്സിക്കം -ആവശ്യത്തിന്
കൊത്തിനുറുക്കിയ ഉള്ളി -ആവശ്യത്തിന്
കൊത്തിനുറുക്കിയ പച്ച കുരുമുളക് -ആവശ്യത്തിന്
ഉപ്പ്,കുരുമുളക് -ആവശ്യത്തിന്
പാല്‍ -1 ടേബിള്‍ സ്പൂണ്‍
വെള്ളം ഉപയോഗിച്ച് നേര്‍പ്പിച്ച
കോണ്‍ ഫ്ലവര്‍ -ഒന്നര ടീസ്പൂണ്‍
ചീസ് അരച്ചതും കൊത്തിനുറുക്കിയ
കാബേജും -ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

പിസാക്രസ്റ്റിനായി,ചേരുവകള്‍ ഒരു പാത്രത്തില്‍ നന്നായി യോജിപ്പിച്ച് മൃദുവായ മാവ് രൂപത്തിലാക്കുക.ഇത് ഒരു പാനിലേയ്ക്ക് പരത്തുക.ഓവന്‍ 450 ഡിഗ്രിയില്‍ മുന്‍കൂട്ടി ചൂടാക്കുക.കാപ്സിക്കം,ഉള്ളി,പച്ച കുരുമുളക് എന്നിവ 1 മിനിട്ട് നേരം വേവിക്കുക.ഒരു സോസ് പാനില്‍ കൊത്തിനുറുക്കിയ കടല്‍ വിഭവം തിളപ്പിക്കുക.ഇത് വറ്റിച്ച ശേഷം ഉപ്പും കുരുമുളകും ചേര്‍ക്കുക.പിന്നിട് പാലും
നേര്‍പ്പിച്ച കോണ്‍ ഫ്ലവറും ചേര്‍ക്കുക.ഈ മിശ്രിതം ക്രസ്റ്റിന് മുകളില്‍ ഒഴിക്കുക.അതിനുശേഷം കടല്‍ വിഭവും
പച്ചക്കറിയും ചേര്‍ക്കുക.കാബേജും ചീസും മുകളില്‍ വിതറുക.ഓവനില്‍ 20-25 മിനിട്ട് ബേക്ക് ചെയ്യുക.

No comments:

Post a Comment