Wednesday, December 16, 2009

മുട്ടക്കറി

മുട്ടക്കറി

1.മുട്ട പുഴുങ്ങിയത് -4
2.പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -6
3.ചുവന്നുള്ളി കനം കുറച്ചരിഞ്ഞത് -1 കപ്പ്
4. തേങ്ങ തിരുമ്മിയത്‌ -2 കപ്പ്
5. പെരുംജീരകപൊടി -1 ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
7. ഉപ്പ്,എണ്ണ,കടുക്,കറിവേപ്പില -പാകത്തിന്

പാകം ചെയ്യുന്ന വിധം

മുട്ട ഓരോന്നും നെടുകെയും കുറുകയും മുറിച്ച് 4 കഷണങ്ങള്‍ വീതമാക്കുക.തേങ്ങ,ജീരകം.മഞ്ഞള്‍പ്പൊടി ഇവ ചതച്ചെടുക്കുക.ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍
കടുകിട്ട് പൊട്ടിച്ച് പച്ചമുളകും ഉള്ളിയും വഴറ്റുക.വഴന്നശേഷം ചതച്ചു വെച്ചിരിയ്ക്കുന്ന ചേരുവകള്‍ ഇട്ടു പാകത്തിന് ഉപ്പും കറിവേപ്പിലയും മുട്ടയും ഇട്ടു മൂടിവെച്ച് 5 മിനിട്ട് ചെറുതീയില്‍ വേവിച്ച് ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment