Wednesday, December 16, 2009

ബംഗാളി ഫിഷ്‌ മസാല

ബംഗാളി ഫിഷ്‌ മസാല

ചേരുവകള്‍

മീന്‍ കഷണങ്ങളാക്കിയത് - 500 ഗ്രാം
നാരങ്ങാനീര് -1 ടീസ്പൂണ്‍
ഉപ്പ് -അര ടീസ്പൂണ്‍
എണ്ണ -അര കപ്പ്
സവാള അരിഞ്ഞത് -1 കപ്പ്
ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂണ്‍
മുളകുപൊടി -കാല്‍ ടീസ്പൂണ്‍
ഗരംമസാല -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
ജീരകപൊടി -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

ഉപ്പും നാരങ്ങാനീരും പുരട്ടി മീന്‍ അരമണിക്കൂര്‍ വെയ്ക്കുക.കാല്‍ കപ്പ് എണ്ണയില്‍ സവാള വഴറ്റി മാറ്റി വെയ്ക്കുക.അതെ എണ്ണയില്‍ മീന്‍ വറുത്തു മാറ്റി വെയ്ക്കുക.വേറൊരു പാത്രത്തില്‍ കാല്‍ കപ്പ് എണ്ണ ചൂടാക്കി
ബാകിയുള്ള ചേരുവകള്‍ വഴറ്റി 2-3 മിനിട്ടിനുശേഷം

നെടുകെ പിളര്‍ന്ന പച്ചമുളക് -5
ടൊമാറ്റോ സോസ് -2 ടീസ്പൂണ്‍
ഉപ്പ് -അര ടീസ്പൂണ്‍
സവാള അരിഞ്ഞത്‌ -1 കപ്പ്

ഇവയിട്ട് മീനും ഇട്ടു 2,3 മിനിട്ട് വേവിച്ചശേഷം അല്പം മല്ലിയിലയിട്ട് അലങ്കരിക്കുക.

No comments:

Post a Comment