Wednesday, December 16, 2009

നെയ്മീന്‍ കറി

നെയ്മീന്‍ കറി

  1. നെയ്‌മീന്‍ വലിയ കഷണങ്ങളാക്കിയത് -അര കിലോ
  2. മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
  3. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  4. ഉലുവാപ്പൊടി -അര ടീസ്പൂണ്‍
  5. കടുക് -അര ടീസ്പൂണ്‍
  6. ഇഞ്ചി ചെറുതായി അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
  7. വെളുത്തുള്ളി അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
  8. ചുവന്നുള്ളി കാണാം കുറച്ച് അരിഞ്ഞത് -2 ടേബിള്‍ സ്പൂണ്‍
  9. ഉപ്പ്,കുടംപുളി -പാകത്തിന്
  10. വെളിച്ചെണ്ണ -കാല്‍ കപ്പ്
  11. കറിവേപ്പില -3 തണ്ട്
പാകം ചെയ്യുന്ന വിധം

പുളി കഴുകി ഒരു ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് ഒന്നര കപ്പ് വെള്ളത്തില്‍ ഇടുക.ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകും ഉലുവയും ഇട്ടു പൊട്ടിച്ച് ഉള്ളിയും കറിവേപ്പിലയും ഇട്ടു ചുവക്കുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടു മൂപ്പിച്ച് കോരിയശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ഉലുവാപ്പൊടിയും കൂടി കുറച്ചു വെള്ളത്തില്‍ കുതിര്‍ത്തുചേര്‍ത്ത് അരപ്പു വഴറ്റി വാങ്ങണം.

എണ്ണമയം പുരട്ടിയ ഒരു ചട്ടിയില്‍ 2 തണ്ട് കറിവേപ്പില ഇട്ടു മീന്‍ കഷണങ്ങളും വറുത്തു കോരിയതും
അരപ്പില്‍ ഇട്ടിളക്കി പുളിയും വെള്ളവും ഒഴിച്ച് നല്ലവണ്ണം ഇളക്കി മൂടി വെച്ച് ചെറുതീയില്‍ വേവിച്ച് ചാറു
കുറുകിവരുമ്പോള്‍ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് എണ്ണ തെളിയുമ്പോള്‍ വാങ്ങണം.

No comments:

Post a Comment