Friday, December 11, 2009

കോളിഫ്ലവര്‍ മസാല

കോളിഫ്ലവര്‍ മസാല

  1. കോളി ഫ്ലവര്‍ -1 എണ്ണം
  2. മുട്ട -2
  3. മൈദ -1 കപ്പ്
  4. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  5. കടുക് -അര ടീസ്പൂണ്‍
  6. നാരങ്ങാനീര് -1 എണ്ണം
  7. മുളകുപൊടി -1 ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. ഗരം മസാല -അര ടീസ്പൂണ്‍
  10. ടൊമാറ്റോ ചെറുതായി അരിഞ്ഞത് -2
  11. സവാള ചെറുതായി അരിഞ്ഞത് -2
  12. വെളുത്തുള്ളി അരിഞ്ഞത് -4 അല്ലി
  13. മല്ലിയില -കുറച്ച്
  14. ഉപ്പ്,എണ്ണ,കറിവേപ്പില -പാകത്തിന്
പാചകം ചെയ്യുന്ന വിധം

ഒരു പാത്രത്തില്‍ വെള്ളം ഒഴിച്ച് ഉപ്പിട്ട് തിളയ്ക്കുമ്പോള്‍ കോളിഫ്ലവര്‍ പൂവായിട്ട്‌ അടര്‍ത്തിയിട്ട് അല്പം
കഴിഞ്ഞ് ഊറ്റിയെടുക്കുക.മുട്ടയും ഉപ്പും മൈദയും കൂടി കലക്കിയതില്‍ കോളിഫ്ലവര്‍ മുക്കി വെയ്ക്കുക.

ഒരു പാത്രത്തില്‍ 2 സ്പൂണ്‍ എണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും മൂപ്പിക്കുക.സവാള ഇട്ടു മൂക്കുമ്പോള്‍
ടോമാറ്റോയും വെളുത്തുള്ളിയും ചേര്‍ത്തിളക്കുക.പൊടികളും ചേര്‍ത്ത് നാരങ്ങാനീരും ചേര്‍ത്ത് ഒരു കപ്പ് വെള്ളവുമൊഴിച്ചു തിളയ്ക്കുമ്പോള്‍ കോളിഫ്ളവറിട്ട് കുറുകുമ്പോള്‍ വാങ്ങി മല്ലിയില തൂകുക.

No comments:

Post a Comment