Friday, December 11, 2009

താള്-തൈര് കിച്ചടി

താള്-തൈര് കിച്ചടി

ചേരുവകള്‍

  1. താള് പുറം തൊലി വാര്‍ന്നു കളഞ്ഞ്
ചെറുതായി അരിഞ്ഞ് കഴുകി
പിഴിഞ്ഞത് -2 കപ്പ്
2. അധികം പുളിയിലാത്ത കട്ടത്തൈര് -കാല്‍ കപ്പ്
3 തേങ്ങ -1 ചെറിയ മുറി
4. കടുക് -2 ടീസ്പൂണ്‍
5. വറ്റല്‍മുളക് -1 മൂന്നായി മുറിച്ചത്
6. വറ്റല്‍ മുളകിന്റെ അരി -1 ടീസ്പൂണ്‍
7. കറിവേപ്പില -2 ഇതള്‍
8. ജീരകം -അര ടീസ്പൂണ്‍
9. പച്ചമുളക് -4 എണ്ണം
10. വെളിച്ചെണ്ണ -2 ടീസ്പൂണ്‍
11. ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

തേങ്ങ,ജീരകം,പച്ചമുളക് ഇവ നന്നായി അരയ്ക്കുക.ഇതില്‍ 1 ടീസ്പൂണ്‍ കടുക് നന്നായി ചതച്ചു ചേര്‍ക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ബാക്കി കടുക്,മുളകിന്റെ അരി,കറിവേപ്പില ഇവയിട്ട് മൂപ്പിക്കുക.ഇതില്‍ അരപ്പ് ഉപ്പും ചേര്‍ത്ത് ഇളക്കി ചേര്‍ക്കുക.ഇളക്കിക്കൊണ്ടിരിയ്ക്കെ തിളയ്ക്കുമ്പോള്‍ താള് ഇടുക.താള് നന്നായി
വെന്താല്‍ തൈര് വെള്ളം കൂടാതെ ഉടച്ച് ഒഴിച്ച് തിളയ്ക്കാന്‍ അനുവദിക്കാതെ ചൂടായ ഉടനെ ഇറക്കി വെയ്ക്കുക.
കുറുകിയ പാകത്തിലായിരിയ്ക്കണം കറി.

No comments:

Post a Comment