Tuesday, December 1, 2009

സെസ്സമി ചിക്കന്‍

സെസ്സമി ചിക്കന്‍

ചേരുവകള്‍

  1. ചിക്കന്‍ കഷണങ്ങളാക്കിയത് -ഒന്നര കിലോ
  2. മൈദ -1 കപ്പ്
  3. മുളകുപൊടി -1 ടീസ്പൂണ്‍
  4. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  5. വിനാഗിരി -അര കപ്പ്
  6. സോയാ സോസ് -2 ടീസ്പൂണ്‍
  7. ടൊമാറ്റോ സോസ് -അര കപ്പ്
  8. വറുത്തഎള്ള് -കാല്‍ കപ്പ്
  9. ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌-1 ടേബിള്‍ സ്പൂണ്‍
  10. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

കുരുമുളകുപൊടി,ഉപ്പ്,മൈദ,മുളകുപൊടി ഇവ യോജിപ്പിച്ച് കോഴികഷണങ്ങളില്‍ തേച്ചുപിടിപ്പിച്ച്
മൂന്നാല് മണിക്കൂര്‍ വെയ്ക്കണം.വെളിച്ചെണ്ണയില്‍ കോഴി കഷണങ്ങള്‍ ഇട്ട് നന്നായി മൂപ്പിച്ചു കോരുക.ആ എണ്ണയില്‍ ഇഞ്ചി,വെളുത്തുള്ളി ഇവ അരച്ചതിട്ട് മൂപ്പിക്കുക.വിനാഗിരിയും സോസുകളും ചേര്‍ത്ത് ഇളക്കി
പാകത്തിന് ഉപ്പും മൊരിച്ച എള്ളും ഇടുക.ഒടുവില്‍ വറുത്തു വെച്ചിരിയ്ക്കുന്ന ചിക്കന്‍ ഇട്ട് ഇളക്കി ഉപയോഗിക്കാം.

No comments:

Post a Comment