Tuesday, December 1, 2009

മട്ടണ്‍ സ്റ്റൂ

മട്ടണ്‍ സ്റ്റൂ

ചേരുവകള്‍

  1. ആട്ടിറച്ചി -1 കിലോ
  2. എണ്ണ -കാല്‍ കപ്പ്
  3. പട്ട -1 കഷണം
  4. ഗ്രാമ്പു -10
  5. ഏലക്ക -5
  6. കുരുമുളക് ചതച്ചത് -1 ടീസ്പൂണ്‍
  7. സവാള നീളത്തില്‍അരിഞ്ഞത്‌ -അര കപ്പ്
  8. ഇഞ്ചി അരിഞ്ഞത് -1 ടീസ്പൂണ്‍
  9. പച്ചമുളക് അറ്റം പിളര്‍ന്നത് -5
  10. വെളുത്തുള്ളി -15 അല്ലി
  11. കറിവേപ്പില -2 കതിര്‍പ്പ്
  12. മൈദ -അര ടീസ്പൂണ്‍
  13. വിനാഗിരി -ഒന്നര ടീസ്പൂണ്‍
  14. ഉപ്പ് -പാകത്തിന്
  15. തേങ്ങാ തിരുമ്മിയത്‌ 2 കപ്പില്‍ നിന്നും
    ഒന്നാം പാല്‍ -അര കപ്പ്
രണ്ടാം പാല്‍ -3 കപ്പ്
16. ഉരുളക്കിഴങ്ങ് കഷണങ്ങളാക്കിയത് -10

പാകം ചെയ്യുന്ന വിധം

ചൂടായ എണ്ണയില്‍ ഇറച്ചിക്കൂട്ട് ഇട്ട് വഴറ്റിയതില്‍ യഥാക്രമം പച്ചമസാല ചേര്‍ത്തു വഴറ്റുക.ഇത് എണ്ണയില്‍ നിന്നും മാറ്റി വെയ്ക്കുക.ബാക്കി എണ്ണയില്‍ മൈദായിട്ടു മൂക്കുമ്പോള്‍ ഇറച്ചിയിട്ട് വഴറ്റുക.ഇതില്‍ 1
ടീസ്പൂണ്‍ വിനാഗിരി,ഉപ്പ്,രണ്ടാംപാല്‍ ഇവ ചേര്‍ത്ത് ഇറച്ചി വേവിക്കുക.ഇറച്ചി പകുതി വേവാകുമ്പോള്‍
ഉരുളക്കിഴങ്ങും വഴറ്റിവെച്ചിരിയ്ക്കുന്ന മസാലയും ചേര്‍ത്ത് പാത്രം മൂടി വെയ്ക്കുക.അര ടീസ്പൂണ്‍ വിനാഗിരിയും ഉപ്പും ചേര്‍ക്കുക.ചാറു കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ക്കുക.ഒന്നു ചൂടായാല്‍ ഉടന്‍ സ്റ്റൂ വാങ്ങി വെയ്ക്കുക.(ആട്ടിറച്ചിക്കുപകരം കോഴിയിറച്ചിയും ആകാം.)

No comments:

Post a Comment