Thursday, December 3, 2009

കപ്പളങ്ങ സ്വീറ്റ് ചട്നി

കപ്പളങ്ങ സ്വീറ്റ് ചട്നി

ചേരുവകള്‍

1.കപ്പളങ്ങ തൊലി ചെത്തി മുറിച്ച്
കാല്‍ ഇഞ്ച് വീതി,അര ഇഞ്ച്
കനത്തില്‍ അരിഞ്ഞത് -അര കിലോ
2.ചുണ്ണാമ്പ് -അര ടീസ്പൂണ്‍
3.വെള്ളം -4 ലിറ്റര്‍
4. പഞ്ചസാര -1 കിലോ
5. വെള്ളം -1 കപ്പ്
6. ഇഞ്ചി നീളത്തില്‍ അരിഞ്ഞത് -1 ടീസ്പൂണ്‍
7. വെളുത്തുള്ളി അല്ലി തൊലിയോടെ -6 എണ്ണം
8.ഓറഞ്ച് നീര് -2 കപ്പ്
9. ചെറുനാരങ്ങാനീര് -കാല്‍ കപ്പ്
10.വിനാഗിരി -അര കപ്പ്
11.മുളകുപൊടി -ഒന്നര ടീസ്പൂണ്‍
12.ഉപ്പ് -പാകത്തിന്
13.വെളുത്തുള്ളി അല്ലി പകുതി
വേവിച്ചത് -അര കപ്പ്

പാകം ചെയ്യുന്ന വിധം

ചുണ്ണാമ്പ് കലക്കിയ വെള്ളത്തില്‍ കപ്പളങ്ങ ഒരു രാത്രി മുഴുവന്‍ ഇടുക.പിറ്റേ ദിവസം പച്ചവെള്ളത്തില്‍
കഴുകിയെടുത്ത് പകല്‍ മുഴുവന്‍ പച്ചവെള്ളത്തിലിട്ട് വെയ്ക്കുക.വീണ്ടും ഒരു രാത്രി കൂടി പുതുതായി കലക്കിയ
ചുണ്ണാമ്പ് വെള്ളത്തിലിട്ട് വെയ്ക്കുക.പിറ്റേദിവസം രാവിലെ കഴുകിയെടുത്ത് ആവി വരുന്ന അപ്പച്ചെമ്പിന്റെ
തട്ടില്‍ വേവിച്ചെടുത്ത് വെള്ളം മുഴുവന്‍ ഒപ്പികളയുക.

പഞ്ചസാര,വെള്ളം ഒഴിച്ച് ഉരുക്കിയശേഷം ഇഞ്ചി,വെളുത്തുള്ളി എന്നിവ ചതച്ചത് അതിലിട്ട് തിളപ്പിച്ച്‌ അരിച്ചെടുക്കുക.ഇവ കുറുകിയ പാനിയാക്കണം.ഇതില്‍ ചേരുവകള്‍ മുഴുവന്‍ ചേര്‍ത്ത് അടുപ്പില്‍ വെച്ച് തിളപ്പിച്ച്‌ ഒരു നൂല്‍ പരുവമാകുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ച കപ്പളങ്ങ അതിലിട്ട് അടുപ്പില്‍ വെച്ച്
കുറുക്കുക.കഷണങ്ങളില്‍ പാനി ഇടത്തരം അയവില്‍ പിടിച്ചിരിയ്ക്കണം.വാങ്ങി വെച്ച് തണുത്താലുടന്‍ കുപ്പിയിലാക്കുക.പാനിയിലെ വെള്ളം വറ്റിയിട്ടില്ലെങ്കില്‍ ചട്നി കേടായിപോകും.

No comments:

Post a Comment