ബോംബെ ചട്നി
ചേരുവകള്‍
സവാള -1
ഉരുളക്കിഴങ്ങ് -1
ജീരകം -അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ് -അര ടേബിള്‍ സ്പൂണ്‍
കടുക് -കാല് ടീസ്പൂണ്‍
പുളിപിഴിഞ്ഞ് ചാറ് -അര ടീസ്പൂണ്‍
പച്ചമുളക് -2
മൈദ -3 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
എണ്ണ -ഒന്നര ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ജീരകം പൊട്ടിക്കുക.അതിനുശേഷം കടുക്,ഉഴുന്നുപരിപ്പ് ഇവ ചേര്‍ക്കുക.കടുക് പൊട്ടിക്കഴിഞ്ഞാല്‍ പച്ചമുളക്,സവാള ഇവ ചേര്‍ത്ത് സവാളയ്ക്ക് ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കുക.അതിനുശേഷം തയ്യാറാക്കി വെച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ്,ഉപ്പ്,വെള്ളം (2 ടേബിള്‍ സ്പൂണ്‍)എന്നിവ ചേര്‍ത്ത് വേവിക്കുക.മൈദ പ്രത്യേകമായി അല്പം വെള്ളം ചേര്‍ത്ത് വെയ്ക്കുക.ഈ മിശ്രിതം ചട്നിയിലേയ്ക്ക് ഒഴിച്ച് ചെറിയ തീയില്‍ തിളപ്പിച്ച് ചൂടോടെ വിളമ്പുക.
No comments:
Post a Comment