Wednesday, December 2, 2009

മട്ടണ്‍ പക്കോഡാസ്

മട്ടണ്‍ പക്കോഡാസ്

ചേരുവകള്‍

  1. മട്ടണ്‍ 2 ഇഞ്ച് കനത്തിലും 4 ഇഞ്ച്
നീളത്തിലും വീതിയിലും സ്ലൈസ് ചെയ്തത് --20 എണ്ണം
2. വിനാഗിരി -1 ടേബിള്‍ സ്പൂണ്‍
3. ഇഞ്ചി -1 ചെറിയ കഷണം
4. വെളുത്തുള്ളി -5 ഇതള്‍
5.മുളകുപൊടി -മുക്കാല്‍ ടീസ്പൂണ്‍
6. കുരുമുളകുപൊടി -അര ടീസ്പൂണ്‍
7. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
8. ഗരം മസലാപ്പൊടി -കാല്‍ ടീസ്പൂണ്‍
10.സോയാ സോസ് -ഒന്നര ടീസ്പൂണ്‍
11.ഉപ്പ് -പാകത്തിന്
12.കോഴിമുട്ട -2 എണ്ണം
13.റൊട്ടിപ്പൊടി -8 ടേബിള്‍ സ്പൂണ്‍
14.വെളിച്ചെണ്ണ -പാകത്തിന്

പാചകം ചെയ്യുന്ന വിധം

മട്ടണ്‍ സ്ലൈസുകള്‍ വിനാഗിരി ചേര്‍ത്ത് പുരട്ടി 5 മിനിട്ട് വെയ്ക്കുക.5 മിനിട്ടിനുശേഷം നന്നായി കഴുകി 4 മുതല്‍ 11 വരെയുള്ള ചേരുവകള്‍ വേണ്ടപോലെ അരച്ചുപുരട്ടുക.

മുട്ട നല്ലതുപോലെ പതച്ച് നേരത്തെ പുരട്ടിവെച്ചിരിയ്ക്കുന്ന മട്ടണ്‍ സ്ലൈസില്‍ മുക്കി റൊട്ടിപ്പൊടിയില്‍
റോള്‍ ചെയ്ത് തിളയ്ക്കുന്ന എണ്ണയിലിട്ട് ഗോള്‍ഡന്‍ ബ്രൌണ്‍ ആകുമ്പോള്‍ വറുത്തുകോരുക.

No comments:

Post a Comment