Wednesday, December 2, 2009

മീറ്റ് കീമ

മീറ്റ് കീമ

ചേരുവകള്‍

  1. ഇറച്ചി കൊത്തിയരിഞ്ഞത്‌ - 1 കിലോ
  2. എണ്ണ (സസ്യ എണ്ണ) -3 ടേബിള്‍ സ്പൂണ്‍
  3. സവാള (വലുത്) -3
  4. കാരറ്റ് കൊത്തിയരിഞ്ഞത്‌ -1 കപ്പ്
  5. സെലറി (ഇലയും തണ്ടും) -1 കപ്പ്
  6. ഇഞ്ചി കൊത്തിയരിഞ്ഞത്‌ -2 ടീസ്പൂണ്‍
  7. വെളുത്തുള്ളി -അര ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. പച്ചമുളക് -കുറച്ച്
പാചകം ചെയ്യുന്ന വിധം

3 ടേബിള്‍ സ്പൂണ്‍ സസ്യഎണ്ണയില്‍ കൊത്തിയരിഞ്ഞ ഇറച്ചി വറുത്തെടുക്കുക.

3 വലിയ സവാള ചെറുതായി അരിഞ്ഞത്‌ വറുത്തെടുത്ത ഇറച്ചിയിലേയ്ക്ക് ചേര്‍ക്കുക.അതിനുശേഷം 4 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ക്കുക.ഇവയെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക.ഒരു പ്രീഹീറ്റ്ഡ് ഓവനില്‍ വെച്ച് ഗ്യാസ് മാര്‍ക്ക് 4 ആക്കി 45 മിനിട്ട് വേവിക്കുക.അതിനുശേഷം
വാങ്ങിവയ്ക്കുക.ഓവനില്‍ നിന്നെടുത്ത്,ആവശ്യമെങ്കില്‍ മല്ലിയില വിതറി അലങ്കരിച്ച് വിളമ്പുക.ഈ വിഭവം
സാധാരണ ബീഫു കൊണ്ടോ ചിക്കന്‍ കൊണ്ടോ ആണ് ഉണ്ടാക്കുന്നത്‌.

No comments:

Post a Comment