Wednesday, December 2, 2009

മിന്‍സ്ഡ് ലാമ്പ്

മിന്‍സ്ഡ് ലാമ്പ്

ചേരുവകള്‍

  1. ചെറുതായി നുറുക്കിയ ആട്ടിറച്ചി -700 ഗ്രാം
  2. ഗ്രാമ്പു -3
  3. വെളുത്തുള്ളി -1 കുടം
  4. പട്ട -1
  5. എണ്ണ -75 മി.ലി.
  6. ചെറുതായി അരിഞ്ഞ സവാള -400 ഗ്രാം
  7. ഏലക്ക -3
  8. ഇഞ്ചി,വെളുത്തുള്ളി അരച്ചത്‌ -1 ടേബിള്‍ സ്പൂണ്‍ വീതം
  9. പച്ചമുളക്‌ -4
  10. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂന
  11. ജീരകം -കാല്‍ ടീസ്പൂണ്‍
  12. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  13. ഗരം മസാല ടൊമാറ്റോ ചെറുതായി നുറുക്കിയത് -൨ എണ്ണം
  14. ഉപ്പ് -പാകത്തിന്
  15. മല്ലിയില ചെറുതായ് അരിഞ്ഞത് -115 ഗ്രാം
പാകം ചെയ്യുന്ന വിധം

45 മി.ലി. വെള്ളത്തില്‍ ഒരു കുടം വെളുത്തുള്ളി തൊലി കളഞ്ഞതും ഗ്രാമ്പുവും പട്ടയും ചെറുതായി നുറുക്കി വെച്ചിരിയ്ക്കുന്ന ആട്ടിറച്ചിയും ചേര്‍ത്ത് 10 മിനിട്ട് നേരം വേവിക്കുക.ഇറച്ചി വെന്തതിനുശേഷം വെള്ളം ഊറ്റിമാറ്റുക.ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക.തീ കുറച്ച് സവാള ചേര്‍ക്കുക.സവാളയ്ക്ക് ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കിക്കൊണ്ടിരിയ്ക്കണം.അതിനുശേഷം ഗരം മസാല ഒഴികെയുള്ള ചേരുവകളെല്ലാം
ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

പിന്നിട് ടൊമാറ്റോ ചേര്‍ക്കാവുന്നതാണ്.ഈര്‍പ്പം വലിഞ്ഞതിനുശേഷവും കുറച്ചു സമയത്തേയ്ക്ക് കൂടി വേവിക്കുക.

അവസാനം ഗരം മസാലയും ചെറുതാക്കിയ മല്ലിയിലയും ചേര്‍ത്ത് ചൂടോടെ വിളമ്പുക.

No comments:

Post a Comment