Wednesday, December 16, 2009

മീന്‍ പൊരിച്ചത്

മീന്‍ പൊരിച്ചത്

ചേരുവകള്‍

1.കഷണങ്ങളാക്കിയതോ വരഞ്ഞെടുത്തതോ
ആയ മീന്‍ -അര കിലോ
2.ചുവന്നുള്ളി -10
3. വെളുത്തുള്ളി -15 അല്ലി
4. ഇഞ്ചി -1 ചെറിയ കഷണം
5. കുരുമുളകുപൊടി -1 ടീസ്പൂണ്‍
6. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
7. കറിവേപ്പില,മല്ലിയില,പുതിനയില -ഓരോ പിടി വീതം
8. വെളിച്ചെണ്ണ ,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

മീന്‍ വൃത്തിയാക്കിയശേഷം എല്ലാചേരുവകളും ഒന്നിച്ച് മിക്സിയിലിട്ട് നല്ലപോലെ അരച്ചെടുത്ത് മീന്‍ കഷണങ്ങളില്‍ പുരട്ടി ഒരു മണിക്കൂര്‍ വെയ്ക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ചെറുതീയില്‍ പൊരിച്ചെടുക്കുക.നോണ്‍സ്റ്റിക്ക് പാത്രത്തില്‍ പൊരിച്ചെടുക്കുന്നതാണ് ഉത്തമം .

No comments:

Post a Comment