Thursday, December 10, 2009

കോളി ഫ്ലവര്‍ കുറുമ

കോളി ഫ്ലവര്‍ കുറുമ

ചേരുവകള്‍

  1. കോളി ഫ്ലവര്‍ -കാല്‍ കിലോ
  2. കാരറ്റ് -2
  3. പച്ചമുളക് -3
  4. ഇഞ്ചി -1 ചെറിയ കഷണം
  5. മുളകുപൊടി -ഒന്നര ടീസ്പൂണ്‍
  6. മല്ലിപ്പൊടി -രണ്ടര ടീസ്പൂണ്‍
  7. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  8. വെളിച്ചെണ്ണ -3 ടീസ്പൂണ്‍
  9. കുറുകിയ തേങ്ങാപ്പാല്‍ -1 കപ്പ്
  10. കറിവേപ്പില -2 കതിര്‍പ്പ്
  11. ഉപ്പ് -പാകത്തിന്
  12. വെള്ളം -1 കപ്പ്
  13. സവാള -1
പാകം ചെയ്യുന്ന വിധം

ചൂടായ വെളിച്ചെണ്ണയില്‍ സവാള ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റുക.1 മുതല്‍ 4 വരെയുള്ള ചേരുവകളും 5 മുതല്‍ 7 വരെയുള്ള ചേരുവകളും ഉപ്പും വെള്ളവും ചേര്‍ത്ത് സവാളയോടൊപ്പം വേവിക്കുക.
ഒപ്പം തേങ്ങാപ്പാലും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക.

No comments:

Post a Comment