Thursday, December 10, 2009

ചീരത്തോരന്‍

ചീരത്തോരന്‍

  1. ചീര -കാല്‍ കിലോ
  2. തേങ്ങ -അര മുറി
  3. മുളകുപൊടി -1 ടീസ്പൂണ്‍
  4. മഞ്ഞള്‍പ്പൊടി -പാകത്തിന്
  5. ഉപ്പ് -പാകത്തിന്
  6. ഉള്ളി അരിഞ്ഞത് -1 ടീസ്പൂണ്‍
  7. കടുക്,ഉഴുന്നുപരിപ്പ് -ആവശ്യത്തിന്
  8. എണ്ണ -പാകത്തിന്
എല്ലാത്തരം ചീരകളും കഴുകി അരിഞ്ഞ് വെള്ളം തോര്‍ത്തി,തേങ്ങ ചുരണ്ടിയതും ഉള്ളി അരിഞ്ഞതും,
മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ഇവ ചേര്‍ത്ത് തിരുമ്മിവെയ്ക്കുക.ചീനച്ചട്ടി അടുപ്പത്ത് വെച്ച് കടുകും, വറ്റല്‍മുളകും, ഉഴുന്നുപരിപ്പും വെളിച്ചെണ്ണയില്‍ മൂപ്പിച്ച് തയ്യാറാക്കി വെച്ച ചീരക്കൂട്ടിളക്കി ചിക്കി തോര്‍ത്തി എടുക്കുക.

No comments:

Post a Comment