സ്റ്റഫ്ഡ് ചിക്കന്‍ പപ്പടം
ചേരുവകള്‍
- പുതിയ പപ്പടം -20
- വേവിച്ച് മിന്‍സ് ചെയ്ത ചിക്കന്‍ -2 കപ്പ്
- ചെറുതായി അരിഞ്ഞ സവാള - 2 എണ്ണം
- വറ്റല്‍മുളക് -3
- കുരുമുളക് -അര ടീസ്പൂണ്‍
- ഗ്രാമ്പു -2
- പട്ട -1 കഷണം
- പെരുംജീരകം -അര ടീസ്പൂണ്‍
- വെളുത്തുള്ളി -4 അല്ലി
- മഞ്ഞള്‍ -1 കഷണം
- ഇഞ്ചി -1 കഷണം
- മല്ലി -1 ടേബിള്‍ സ്പൂണ്‍
- നാരങ്ങ -1 മുറി
- ഉപ്പ്,എണ്ണ -പാകത്തിന്
4 മുതല്‍ 12 വരെയുള്ള സാധനങ്ങള്‍ വറുത്തശേഷം നന്നായി അരച്ചെടുക്കുക.ഒരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് സവാള വഴറ്റുക.വഴന്നുകഴിയുമ്പോള്‍ അരപ്പും ഇറച്ചിയും ഉപ്പും നാരങ്ങാനീരും
ചേര്‍ത്ത് നന്നായി ഇളക്കുക.വാങ്ങിവെച്ചു ആറിക്കുക.പപ്പടം എടുത്ത് വശങ്ങളില്‍ വെള്ളം പുരട്ടി ഒരു ടേബിള്‍ സ്പൂണ്‍ മിശ്രിതം വെച്ച് തെറുത്ത് വശങ്ങള്‍ മടക്കി കാഞ്ഞ എണ്ണയില്‍ വറുത്ത് കോരുക.സോസ്,ചട്നി ഇവ കൂട്ടി
കഴിക്കുക.
No comments:
Post a Comment