Tuesday, December 1, 2009

ചിക്കന്‍ ലോഫ്

ചിക്കന്‍ ലോഫ്‌

ചേരുവകള്‍

  1. കോഴി -250 ഗ്രാം
  2. വലിയ ഉള്ളി -3 എണ്ണം
  3. ഇഞ്ചി -1 ടേബിള്‍ സ്പൂണ്‍
  4. വെളുത്തുള്ളി -1 ടേബിള്‍ സ്പൂണ്‍
  5. പച്ചമുളക് -3 എണ്ണം
  6. മഞ്ഞള്‍പ്പൊടി -2 നുള്ള്
  7. ഗരം മസലാപ്പൊടി -അര ടീസ്പൂണ്‍
  8. മല്ലിയില -ആവശ്യത്തിന്
  9. പാല്‍ -കാല്‍ കപ്പ്
  10. മുട്ട -2 എണ്ണം
  11. ഉപ്പ് -പാകത്തിന്
  12. ബ്രെഡ്‌ -10 കഷണം
പാകം ചെയ്യുന്ന വിധം

ഉള്ളി ചെറുതായി എണ്ണയില്‍ വഴറ്റുക.ഇഞ്ചി,പച്ചമുളക്,വെളുത്തുള്ളി എന്നിവ വേണ്ടപോലെ വഴറ്റി വെയ്ക്കുക.ഇതിലേയ്ക്ക് വേവിച്ച് ചതച്ചെടുത്ത കോഴിക്കഷണങ്ങളും മഞ്ഞള്‍പ്പൊടി,ഗരം മസാലപ്പൊടി,മല്ലിയില എന്നിവ ചേര്‍ത്തിളക്കി മസാലയുണ്ടാക്കുക.ബ്രെഡ്‌ അരിക് മുറിച്ചു കളഞ്ഞ് അല്പം
ബട്ടര്‍ തടവി ബേക്കിങ്ങ് ട്രേയില്‍ നിരത്തുക.അതിന്റെ മുകളില്‍ മസാല നിരത്തി വീണ്ടും ബ്രെഡ്‌ നിരത്തുക.അവസാനം പാലും മുട്ടയും അടിച്ച് ഇതിന്റെ മുകളില്‍ ഒഴിച്ച് കുറച്ച് കുരുമുളകുപൊടി കൂടി വിതറി
ബേക്ക് ചെയ്യുക.




No comments:

Post a Comment