Tuesday, December 1, 2009

ചിക്കന്‍ ലോലിപോപ്പ്

ചിക്കന്‍ ലോലിപോപ്പ്

ചേരുവകള്‍

  1. കോഴിക്കാല്‍ -6 എണ്ണം
  2. തൈര് -3 ടേബിള്‍ സ്പൂണ്‍
  3. ഇഞ്ചി അരച്ചത്‌ -അര ടീസ്പൂണ്‍
  4. വെളുത്തുള്ളി അരച്ചത്‌ -അര ടീസ്പൂണ്‍
  5. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  6. ചില്ലി സോസ് -അര ടീസ്പൂണ്‍
  7. സോയാ സോസ് -അര ടീസ്പൂണ്‍
  8. ഓറഞ്ച് റെഡ് കളര്‍ -1 നുള്ള്
  9. അജിനോമോട്ടോ -1 നുള്ള്
  10. ഉപ്പ് -പാകത്തിന്
  11. മുട്ട -1
  12. റൊട്ടിപ്പൊടി -1 കപ്പ്
  13. എണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

2 മുതല്‍ 10 വരെയുള്ള ചേരുവകള്‍ നല്ലപോലെ കുഴച്ച് കോഴിക്കാലും ഇട്ട് ഇളക്കി ഫ്രിഡ്ജില്‍ 12 മണിക്കൂര്‍ വെയ്ക്കുക.അതിനുശേഷം ചുവടുകട്ടിയുള്ള പാത്രത്തില്‍ കോഴിക്കാലില്‍ വെള്ളമൊഴിക്കാതെ മറിച്ചും തിരിച്ചും ഇട്ട് വേവിക്കുക.അരപ്പ് മുഴുവനും കോഴിക്കാലില്‍ പിടിച്ചതിനുശേഷം അടിച്ച് പതപ്പിച്ചു
വെച്ചിരിയ്ക്കുന്ന മുട്ടക്കൂട്ടില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് തിളച്ച എണ്ണയിലിട്ട് വറുക്കുക.അലുമിനിയം
ഫോയില്‍ ചെറുതായി വെട്ടി കോഴിക്കാലില്‍ ഭംഗിയായി ചുറ്റുക.

No comments:

Post a Comment