Saturday, December 12, 2009

ഗോവന്‍ ഫിഷ്ക്കറി

ഗോവന്‍ ഫിഷ്ക്കറി

  1. നെയ് മീന്‍ -അര കിലോ
  2. സവാള -2
  3. തേങ്ങ -1 മുറി
  4. പെരുംജീരകം -അര ടീസ്പൂണ്‍
  5. തക്കാളി -3
  6. മുളകുപൊടി -1 ടീസ്പൂണ്‍
  7. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  9. മല്ലിയില -കാല്‍ കപ്പ്
  10. ഉപ്പ്,കുടംപുളി -പാകത്തിന്
  11. എണ്ണ,കറിവേപ്പില -പാകത്തിന്
  12. വെളുത്തുള്ളി ചതച്ചത് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

3 മുതല്‍ 8 വരെയുള്ള ചേരുവകള്‍ നല്ലവണ്ണം അരയ്ക്കുക.ഒരു പാത്രത്തില്‍ 3 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് സവാള ചെറുതായി അരിഞ്ഞത് വഴറ്റുക.തേങ്ങ അരച്ചതിട്ട് എണ്ണ തെളിയുന്നതുവരെ ഇളക്കുക.
നല്ലവണ്ണം വഴന്നു കഴിയുമ്പോള്‍ കുടം പുളിയും ഉപ്പും മല്ലിയിലയും ഇടുക.5 കപ്പ് വെള്ളമൊഴിച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ വലുതായി മുറിച്ച മീന്‍ കഷണങ്ങള്‍ ഇട്ട് കുറുകുമ്പോള്‍ കറിവേപ്പില വിതറി വാങ്ങുക.

1 comment:

  1. veluthulli enthu cheyyanam mole dineshaa...
    ithupole orupaadu thettukal undu

    ReplyDelete