Friday, December 4, 2009

ഓഷിയന്‍ പുഡ്ഡിംഗ്

ഓഷിയന്‍ പുഡ്ഡിംഗ്

  1. നല്ല വെളുത്ത റൊട്ടി - 12 എണ്ണം
  2. മുട്ട -1
  3. പാല്‍ അല്ലെങ്കില്‍ വെള്ളം -ഒന്നര കപ്പ്
  4. മില്‍ക്ക് മെയ്ഡ് -അര കപ്പ്
  5. ബട്ടര്‍ -2 ടീസ്പൂണ്‍
  6. പഞ്ചസാര -2 ടീസ്പൂണ്‍
  7. വാനില എസ്സന്‍സ് -2 ടീസ്പൂണ്‍
  8. കശുവണ്ടി വറുത്തത് -അര കപ്പ്
  9. കിസ്മിസ് -അര കപ്പ്
പാകം ചെയ്യുന്ന വിധം

റൊട്ടിയുടെ അരിക് കളയുക.അതിനുശേഷം വെള്ളത്തിലോ,പാലിലോ കുതിര്‍ത്ത് നന്നായി ഉടയ്ക്കുക.അതിലേയ്ക്ക് മുട്ട അടിച്ചത്,മില്‍ക്ക് മെയ്ഡ്,ബട്ടര്‍,പഞ്ചസാര എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക.
ഈ കൂട്ട് അടുപ്പില്‍ വെച്ച് ചൂടാക്കുക.ആവശ്യമുണ്ടെങ്കില്‍ വെള്ളമോ പാലോ ചേര്‍ക്കാം.കൂട്ട് വെന്ത് പാത്രത്തിന്റെ അരികില്‍ നിന്ന് വിട്ട് വരാറാകുമ്പോള്‍ വാങ്ങിവയ്ക്കുക.(കുറെ നേരം ഈ കൂട്ട് അടുപ്പില്‍ വെച്ചാല്‍ തണുക്കുമ്പോള്‍ കട്ടയായിപ്പോകും. അതുകൊണ്ട് വെള്ളം വറ്റി മയം ഉള്ളപ്പോള്‍ തന്നെ വാങ്ങുക.)വാനില എസ്സെന്‍സ്സും കശുവണ്ടിയും കിസ്മിസും ചേര്‍ത്ത് വാങ്ങിവയ്ക്കുക.

No comments:

Post a Comment