Friday, December 4, 2009

ചക്ക പുഡ്ഡിംഗ്

ചക്ക പുഡ്ഡിംഗ്

ചേരുവകള്‍

  1. പഴുത്ത ചക്കപ്പഴം -325 ഗ്രാം
  2. ശര്‍ക്കര -75 ഗ്രാം
  3. നെയ്യ് -50 മി.
  4. ചക്കപ്പഴം -450 ഗ്രാം
  5. പാല്‍ -150 മി.
  6. മുട്ട -2 എണ്ണം
  7. റൊട്ടി -2 കഷണം
  8. ഏലക്കാപ്പൊടി -കാല്‍ ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

ചക്കപ്പഴം,ശര്‍ക്കര,നെയ്യ് എന്നിവ ചേര്‍ത്ത് വേവിക്കുക.ചക്കപ്പഴം നല്ല മയമാകുന്നതുവരെ
വേവിക്കണം.അതിനുശേഷം ഇതെടുത്ത് പിഴിഞ്ഞ് അരിച്ചെടുക്കണം.ഈ മിശ്രിതമെടുത്ത്‌ ഒരു പാത്രത്തില്‍ വെച്ച്
വീണ്ടും വേവിക്കുക.വെന്തശേഷം പാല്‍,ചക്കപ്പഴം, അടിച്ചുപതപ്പിച്ച മുട്ട,ഏലക്കാപ്പൊടി എന്നിവ ചേര്‍ക്കുക.

റൊട്ടിക്കഷണത്തിന്‍റെ നാലുവക്കും വെട്ടിക്കളഞ്ഞശേഷം അവ മൊരിച്ചെടുക്കുക.പുഡ്ഡിംഗ് പാത്രത്തില്‍ ബട്ടര്‍ പുരട്ടി മൊരിച്ച റൊട്ടി വെയ്ക്കുക.അതിനുശേഷം ചക്കപ്പഴം മിശ്രിതം ഒഴിച്ച് 180 ഡിഗ്രി
സെല്‍ഷ്യസില്‍ ബേക്ക് ചെയ്തെടുക്കുക.

No comments:

Post a Comment