Friday, December 4, 2009

സ്പെഷ്യല്‍ പുഡ്ഡിംഗ്

സ്പെഷ്യല്‍ പുഡ്ഡിംഗ്

ചേരുവകള്‍

മൈദ -2 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് പൌഡര്‍ -അര ടീസ്പൂണ്‍
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
മാര്‍ഗറിന്‍ -അര കപ്പ്
പൊടിച്ച പഞ്ചസാര -1 കപ്പ്
മുട്ട അടിച്ചത് -4 എണ്ണം
അണ്ടിപരിപ്പ്,ബദാം പരിപ്പ്
പൊടിച്ചത് -2 ടേബിള്‍ സ്പൂണ്‍
കാരമല്‍ -1 സ്പൂണ്‍
ചെറി,മുന്തിരി അരിഞ്ഞത് -20 എണ്ണം
എസ്സന്‍സ് -2 തുള്ളി

പാകം ചെയ്യുന്ന വിധം

മാര്‍ഗറിനും പഞ്ചസാരയും മുട്ടയും ചേര്‍ത്ത് യോജിപ്പിക്കുക.മൈദ, ബേക്കിംഗ് പൌഡര്‍ ഇവ ഇട്ട്
ഇളക്കി പഴങ്ങള്‍,അണ്ടിപരിപ്പ്,ബദാംപരിപ്പ് ,എസ്സെന്‍സ്സ് ഇവ ചേര്‍ത്ത് യോജിപ്പിക്കുക.പുഡ്ഡിംഗ് ട്രേയില്‍ നെയ്യ്
പുരട്ടി കാരമല്‍ ഒഴിച്ച് നിരത്തി കൂട്ട് അതിലിട്ട് വെയ്ക്കുക.ഇതു തിളച്ച വെള്ളത്തില്‍ ഇറക്കി വെച്ച് അടച്ച് അരമണിക്കൂര്‍ വേവിക്കുക.തണുപ്പിച്ച് കഴിക്കുന്നതായിരിയ്ക്കും നല്ലത്.

No comments:

Post a Comment