Thursday, December 3, 2009

ചിക്കന്‍ വറുവാല്‍

ചിക്കന്‍ റുവാല്‍

  1. ചിക്കന്‍ -250 ഗ്രാം
  2. വെളുത്തുള്ളി,ഇഞ്ചി -3 ടീസ്പൂണ്‍ (കുഴബുരൂപത്തിലാക്കിയത്)
  3. സവാള -2
  4. ഉള്ളി -2
  5. ടൊമാറ്റോ -1
  6. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  7. ചുവന്നമുളക് -10
  8. മല്ലിയില, കറിവേപ്പില -കുറച്ച്
  9. ഗരം മസാലപ്പൊടി -5 ടീസ്പൂണ്‍
  10. മഞ്ഞള്‍പ്പൊടി -2 ടീസ്പൂണ്‍
  11. ഉലുവ -കാല്‍ ടീസ്പൂണ്‍
  12. ചിക്കന്‍ മസാല -5 ടീസ്പൂണ്‍

പാചകം ചെയ്യുന്ന വിധം

എണ്ണ ചൂടാക്കി ഉലുവാ,ഉള്ളി,മുളക്,ഇഞ്ചി,വെളുത്തുള്ളി,കറിവേപ്പില എന്നിവ വഴറ്റിയിട്ടു നന്നായി അരച്ചെടുക്കണം.അതിനുശേഷം ഒരു പരന്ന പാത്രത്തില്‍ കടുക് വറുത്തതിനുശേഷം സവാള ബ്രൌണ്‍ നിറമാകുന്നതുവരെ വഴറ്റിയിട്ടു ടൊമാറ്റോ ചേര്‍ക്കണം.ഇത് വേകുന്നതുവരെ വഴറ്റണം.പിന്നിട് ഇതില്‍ ചിക്കന്‍
കഷണങ്ങള്‍ ചേര്‍ത്ത് 2-3 മിനിട്ട് വരെ വീണ്ടും വഴറ്റണം.അതിനുശേഷം ഇതില്‍ നേരത്തെ തയ്യാറാക്കിയ അരച്ച
മിശ്രിതം മഞ്ഞള്‍പ്പൊടി,ഗരം മസാലപ്പൊടി,ചിക്കന്‍ മസാല,ഉപ്പ് എന്നിവ ചേര്‍ത്തിട്ട് മല്ലിയില വിതറി ഒരു അടപ്പ്
വെച്ച് അടച്ച് 20 മിനിട്ട് വേവിക്കണം.ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കണം.

No comments:

Post a Comment