Thursday, December 3, 2009

താറാവു കറി

താറാവു കറി

ചേരുവകള്‍

  1. താറാവു കഷണങ്ങളാക്കിയത് -1 കിലോ
  2. ഉരുളക്കിഴങ്ങ് -കാല്‍ കിലോ
  3. ഇഞ്ചി അരച്ചത്‌ -1 ടീസ്പൂണ്‍
  4. വെളുത്തുള്ളി അരച്ചത്‌ -ഒന്നര ടീസ്പൂണ്‍
  5. സവാള നീളത്തില്‍ കനം കുറച്ച്അരിഞ്ഞത് -2
  6. പച്ചമുളക് അറ്റം പിളര്‍ന്നത് -5
  7. മുളകുപൊടി -1 ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
  9. മല്ലിപ്പൊടി -1 ടീസ്പൂണ്‍
  10. മസാലപ്പൊടി -1 ടീസ്പൂണ്‍
  11. കട്ടത്തൈര് പുളിയില്ലാതെ -1 കപ്പ്
  12. കുറുകിയ തേങ്ങാപ്പാല്‍ -1 കപ്പ്
  13. രണ്ടാം പാല്‍ -1 1/2 കപ്പ്
  14. വെളിച്ചെണ്ണ -കല്‍ കപ്പ്
  15. തക്കാളി നാലായി മുറിച്ചത് -2
  16. കറിവേപ്പില -1 തണ്ട്
  17. വിനാഗിരി -അര ടേബിള്‍ സ്പൂണ്‍
  18. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

പ്രഷര്‍കുക്കറില്‍ എണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും മൂപ്പിക്കണം.സവാളയും പച്ചമുളകും വഴറ്റിയശേഷം 7 മുതല്‍ 10 വരെയുള്ള ചേരുവകള്‍ വെള്ളത്തില്‍ കുഴച്ചു ചേര്‍ക്കുക.വഴന്നശേഷം ഇറച്ചി ക്കഷണങ്ങളും കറിവേപ്പിലയും വിനാഗിരിയും ഉപ്പും ചേര്‍ക്കുക.ഇതില്‍ രണ്ടാം പാല്‍ ഒഴിക്കുക.വെട്ടി തിളച്ചശേഷം ഉരുളക്കിഴങ്ങ് കഷണങ്ങളിട്ട് പ്രഷര്‍കുക്കര്‍ അടച്ച് കുറഞ്ഞ തീയില്‍ വേവിക്കുക.കുക്കര്‍ ഇറക്കിവെച്ച് പ്രഷര്‍ അടങ്ങിയ ശേഷം തുറന്ന് വീണ്ടും അടുപ്പില്‍ വെയ്ക്കുക.ഉടച്ച തൈരൊഴിച്ച് ഇളക്കുക.
വെട്ടി തിളയ്ക്കുമ്പോള്‍ തക്കാളി ഇടണം.കുറുകിയ തേങ്ങാപ്പാല്‍ ഒഴിച്ച് വെട്ടിത്തിളയ്ക്കുമ്പോള്‍ പാകത്തിന് ഉപ്പും
ചേര്‍ത്ത് ഇളക്കി വാങ്ങുക.

No comments:

Post a Comment