Thursday, December 3, 2009

ചിക്കന്‍ റോള്‍

ചിക്കന്‍ റോള്‍

ചേരുവകള്‍

  1. റൊട്ടി കഷണങ്ങള്‍ -12 എണ്ണം
  2. വെളിച്ചെണ്ണ -2 ടേബിള്‍ സ്പൂണ്‍
  3. ചിക്കന്‍ എല്ലില്ലാതെ വേവിച്ചു പൊടിച്ചത് -കാല്‍ കിലോ
  4. മുളകുപൊടി -1 ടീസ്പൂണ്‍
  5. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  6. ഗരം മസാല -അര ടീസ്പൂണ്‍
  7. വിനാഗിരി -1 ടീസ്പൂണ്‍
  8. ചില്ലി സോസ് -1 ടേബിള്‍ സ്പൂണ്‍
  9. വെണ്ണ -50 ഗ്രാം
  10. ചെറുതായി അരിഞ്ഞ പച്ചമുളക് -4
  11. ഇഞ്ചി,വെളുത്തുള്ളി അരിഞ്ഞത് -1 ടേബിള്‍ സ്പൂണ്‍
  12. വെര്‍മ്മ സെല്ലി -പാകത്തിന്
  13. മൈദ -കാല്‍ കപ്പ്
  14. വെളിച്ചെണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം

ചീനച്ചട്ടിയില്‍ 3 ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് 10-11 ചേരുവകള്‍ വഴറ്റുക.എന്നിട്ട് 3 മുതല്‍ 9 വരെയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കി ഇഞ്ചിയും ഇട്ടു തോര്‍ത്തി ഉപ്പും ഇട്ടു വാങ്ങുക.റൊട്ടി കഷണങ്ങള്‍
വെള്ളത്തില്‍ മുക്കി കൈവെള്ളയില്‍ വെച്ച് പരത്തി നേരത്തെ തയ്യാറാക്കിയ ഇറച്ചിക്കൂട്ട് ഒരു ടേബിള്‍ സ്പൂണ്‍ വെച്ച് പതുക്കെ തെറുത്തെടുക്കുക.ഇതിന്റെ വശങ്ങളില്‍ മൈദ കലക്കിയത് പുരട്ടി കാഞ്ഞ എണ്ണയില്‍ വറുത്തു
കോരുക.

No comments:

Post a Comment