Tuesday, December 8, 2009

ആലുപനീര്‍

ആലുപനീര്‍

പനീര്‍ -150 ഗ്രാം
ഉരുളക്കിഴങ്ങ് -5 എണ്ണം
ഉള്ളി -1 എണ്ണം
തക്കാളി -3 എണ്ണം
പച്ചമുളക് -4 എണ്ണം
മട്ടന്‍ മസാലപ്പൊടി -2 ടീസ്പൂണ്‍
നെയ്യ് -100 ഗ്രാം
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

പനീര്‍ ചെറുതായി അരിഞ്ഞ് 150 മിനിട്ട് ഉപ്പ് വെള്ളത്തില്‍ ഇട്ട് വെച്ചശേഷം നെയ്യില്‍ ഇളംമഞ്ഞനിറമാകുന്നതുവരെ വഴറ്റുക.അതില്‍ ചെറുതായി അരിഞ്ഞ ഉള്ളി,തക്കാളി,രണ്ടായി പിളര്‍ന്ന പച്ചമുളക് ഇവ ചേര്‍ക്കുക.ഉരുളക്കിഴങ്ങ് അരിഞ്ഞിട്ട് മസാലപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അതില്‍ ഒരു ഗ്ലാസ്‌ വെള്ളമൊഴിച്ച് വേവിക്കുക.മല്ലി വിതറി ഉപയോഗിക്കാം.

1 comment: