Friday, December 18, 2009

ബട്ടൂര

ബട്ടൂര

ചേരുവകള്‍

  1. മൈദ -അര കിലോ
  2. യീസ്റ്റ് -5 ഗ്രാം
  3. പഞ്ചസാര -1 ടീസ്പൂണ്‍
  4. തിളപ്പിച്ചാറിയ പാല്‍ -4 ഔണ്‍സ്
  5. തൈര് -കാല്‍ കപ്പ്
  6. സോഡാപ്പൊടി -കാല്‍ ടീസ്പൂണ്‍
  7. ഉപ്പ് -പാകത്തിന്
  8. പഞ്ചസാര -1 ടീസ്പൂണ്‍
  9. മുട്ട -1
  10. വെണ്ണ -30 ഗ്രാം
  11. ഡാല്‍ഡ -30 ഗ്രാം
  12. പാല്‍ -മാവ് കുഴയ്ക്കാന്‍ വേണ്ടത്
പാകം ചെയുന്ന വിധം

മൈദ ഇടഞ്ഞുവെയ്ക്കുക.4 ഔണ്‍സ് പാലില്‍ 1 ടീസ്പൂണ്‍ പഞ്ചസാരയും 5 ഗ്രാം യീസ്റ്റും കലക്കി
പൊങ്ങാന്‍ 10 മിനിട്ട് വെയ്ക്കുക.സോഡാപ്പൊടി തൈരില്‍ കലക്കിവെയ്ക്കണം.യീസ്റ്റ് പൊങ്ങിയതും,സോഡാപ്പൊടി തൈരില്‍ കലക്കിയതും ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഉപ്പും മുട്ടയും ഡാല്‍ഡയും
പാലും ഒഴിച്ച് മൈദ നന്നായി കുഴച്ച് 2 മണിക്കൂര്‍ സമയം പൊങ്ങാന്‍ മൂടി വെയ്ക്കണം.അതിനുശേഷം ഒന്നുകൂടെ
കുഴച്ച്,ഒരുമണിക്കൂര്‍ കൂടി പൊങ്ങാന്‍ വെയ്ക്കണം.പിന്നിട് ചെറിയ ഉരുളകളായി ഉരുട്ടി വട്ടത്തില്‍ പരത്തി ഒരു
പാത്രത്തില്‍ നിരത്തിയിട്ട് ഒരു മണിക്കൂര്‍ കൂടി പൊങ്ങാന്‍ മൂടി വെയ്ക്കുക.പിന്നിട് കാഞ്ഞ എണ്ണയില്‍ വറുത്തു
കോരുക.

No comments:

Post a Comment