Friday, December 18, 2009

തുര്‍ക്കി പത്തിരി

തുര്‍ക്കി പത്തിരി

മൈദ -അര കിലോ
നെയ്യ് -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്

എരിവുള്ള ഫില്ലിംഗ്

ഇറച്ചി -കാല്‍ കിലോ
സവാള -കാല്‍ കിലോ
പച്ചമുളക് -6 എണ്ണം
ഇഞ്ചി -1 കഷണം
വെളുത്തുള്ളി -6 അല്ലി
ഗരംമാസലപ്പൊടി -1 ടീസ്പൂണ്‍

മധുരമുള്ള ഫില്ലിംഗ്

കോഴിമുട്ട -5
പഞ്ചസാര -3 ടേബിള്‍ സ്പൂണ്‍
നെയ്യ് -1 ടേബിള്‍ സ്പൂണ്‍
അണ്ടിപരിപ്പ് -6 എണ്ണം
മുന്തിരി -കുറച്ച്

പാചകം ചെയ്യുന്ന വിധം

മൈദയില്‍ നെയ്യ് ചേര്‍ത്ത് പുട്ടിന്റെ പൊടി നനയ്ക്കുന്നതുപോലെ തിരുമ്മുക.ഇതില്‍ ആവശ്യത്തിന്
ഉപ്പും വെള്ളവും ചേര്‍ത്ത് കട്ടിയായി കുഴയ്ക്കുക.ചെറുനാരങ്ങാവലിപ്പത്തില്‍ മാവെടുത്ത്‌ വലിയ ചപ്പാത്തിയായി പരത്തിയെടുക്കുക.അച്ചാറിന്റെ അടപ്പ് കൊണ്ട് ഈ ചപ്പാത്തി ചെറിയ പൂരികളാക്കി മുറിച്ച്
വറുത്തു കോരുക.

എരിവുള്ള മസാല ഉണ്ടാക്കുന്ന വിധം

ഇറച്ചി ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ച് മിന്‍സ് ചെയ്യുക.സവാള ചെറുതായി അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് വഴറ്റുക.ഇതിലേയ്ക്ക് ഇറച്ചിയും ഗരംമസാലപൊടിയും ചേര്‍ത്ത് വീണ്ടും വഴറ്റി വാങ്ങി വെയ്ക്കുക.

മധുരഫില്ലിംഗ് ഉണ്ടാക്കുന്ന വിധം

കോഴിമുട്ടയും പകുതി പഞ്ചസാരയും കലക്കി നുറുക്കിയ അണ്ടിപരിപ്പും മുന്തിരിയും ചേര്‍ത്ത് ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് അടുപ്പില്‍ വെച്ച് ചിക്കിയെടുക്കുക.ബാക്കിയുള്ള പഞ്ചസാരയും ഇതിലേയ്ക്ക് ചേര്‍ക്കുക.

ചെറുനാരങ്ങാവലിപ്പത്തില്‍ മാവെടുത്ത്‌ ഒരു ചപ്പാത്തിപോലെ പരത്തിയെടുക്കുക.ആദ്യം നടുവില്‍
ഇറച്ചി മസാല വെയ്ക്കുക.ഇതിന്റെ മുകളില്‍ ചെറിയ പൂരി വെയ്ക്കുക.പൂരിയുടെ മുകളില്‍ മധുരഫില്ലിംഗ്
വെച്ച് ചപ്പാത്തിയുടെ വശങ്ങളെല്ലാം ചുരുക്കുപോലെ ജൊറിയെടുത്ത് ബാക്കിവരുന്ന മാവ് മുകളില്‍ നിന്നും
നുള്ളിയെടുക്കുക.ഇത് ചൂടായ എണ്ണയില്‍ ഇളം ബ്രൌണ്‍ നിറത്തില്‍ വറുത്തു കോരുക.

No comments:

Post a Comment