Friday, December 18, 2009

പാലക്കാട് അട

പാലക്കാട് അട

ചേരുവകള്‍

  1. പുഴുക്കലരി -1 ഗ്ലാസ്
  2. ഉഴുന്നുപരിപ്പ് -അര ഗ്ലാസ്‌
  3. തുവരപരിപ്പ്‌ -അര ഗ്ലാസ്‌
  4. കുരുമുളക് -3 സ്പൂണ്‍
  5. ജീരകം -1 സ്പൂണ്‍
  6. ഉണക്കമുളക് -6
  7. പെരുങ്കായം -വാസനയ്ക്ക്
  8. കൊത്തമല്ലിയില -ആവശ്യത്തിന്
  9. കറിവേപ്പില -2 തണ്ട്
  10. തേങ്ങ -കാല്‍ മുറി
  11. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

പുഴുക്കലരി 6 മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ക്കുക.2 മുതല്‍ 7 വരെയുള്ള ചേരുവകള്‍
കാല്‍ മണിക്കൂര്‍ നേരം വെള്ളത്തില്‍ കുതിര്‍ത്ത് അരിയുടെ കൂടെ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തരുതരുപ്പായി അരച്ചെടുക്കുക.വെള്ളം കുറച്ചു മാത്രമേ ചേര്‍ക്കാന്‍ പാടുള്ളൂ.നന്നായി അരയാന്‍ പാടില്ല.ശേഷം അരവിന്റെ കൂടെ കൊത്തമല്ലിയില,കറിവേപ്പില,തേങ്ങ ചുരണ്ടിയത് ചേര്‍ത്ത് നന്നായി കലക്കി ഉടന്‍തന്നെ
ദോശക്കല്ലില്‍ പരത്തി നടുവില്‍ മൂന്നുകുഴി കുഴിച്ച് ചുറ്റിലും നടുവിലും എണ്ണയൊഴിച്ച് നന്നായി മൂപ്പിച്ച് തിരിച്ചും
മറിച്ചും ഇട്ട് എടുത്തു ചൂടോടെ ഉപയോഗിക്കുക.

No comments:

Post a Comment