Tuesday, December 15, 2009

മീന്‍ കട് ലറ്റ് പൈ

മീന്‍ കട് ലറ്റ് പൈ

ചേരുവകള്‍

1. മുള്ളില്ലാത്ത മീന്‍ കഷണങ്ങള്‍ -കാല്‍ കിലോ
ഇഞ്ചി കനം കുറച്ചരിഞ്ഞത് -1 ടീസ്പൂണ്‍
സവാള അരിഞ്ഞത് -പകുതി ഭാഗം
വിനാഗിരി -1 ടീസ്പൂണ്‍
ഉപ്പ് -പാകത്തിന്
2.എണ്ണ -1 ടീസ്പൂണ്‍
3. സവാള കൊത്തിയരിഞ്ഞത്‌ -അര കപ്പ്
ഇഞ്ചി കൊത്തിയരിഞ്ഞത്‌ -1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -അര ടീസ്പൂണ്‍
മീന്‍ പൊടിച്ചത് -1 കപ്പ്
കുരുമുളക് തരുതരുപ്പായി
പൊടിച്ചത് -അര ടീസ്പൂണ്‍
പുഴുങ്ങിയ ഉരുളക്കിഴങ്ങ്
പൊടിച്ചത് -അര കപ്പ്
മുട്ടയുടെ ഉണ്ണി -1

പാകം ചെയ്യുന്ന വിധം

ഒന്നാമത്തെ ചേരുവകള്‍ എല്ലാം പാകത്തിന് വെള്ളമൊഴിച്ച് വേവിച്ചെടുക്കുക.അതിനുശേഷം കഷണങ്ങള്‍ ചാറില്‍ നിന്ന് മാറ്റി ചാറ് അരിച്ചെടുക്കുക.(മല്ലി,പുതിനയില,സെലറിതണ്ട് എന്നിവ കൂടി ചേര്‍ക്കുന്നത് രുചി വര്‍ദ്ധിപ്പിക്കും)

എണ്ണ ചൂടാകുമ്പോള്‍ സവാള കൊത്തിയരിഞ്ഞതിട്ടു വഴറ്റുക.ഇതിന്റെ കൂടെ ഇഞ്ചിയും പച്ചമുളകും
ഇട്ടു വഴറ്റണം.അതിനുശേഷം മീന്‍ പുഴുങ്ങി പൊടിച്ചത് ഇടുക.ഇതില്‍ കുരുമുളകും ഉരുളക്കിഴങ്ങും ചേര്‍ത്ത്
പെട്ടെന്ന് വാങ്ങി തണുക്കുമ്പോള്‍ മുട്ടയുടെ ഉണ്ണി ചേര്‍ത്ത് കുഴയ്ക്കുക.

ഇങ്ങനെ കുഴച്ചെടുത്ത കൂട്ട് 10 ഉരുളകളാക്കുക.ഈ ഉരുളകളെ സോസേജിന്റെ രൂപത്തില്‍ നീളത്തിലാക്കി മുട്ടയുടെ വെള്ള പതച്ചു വെച്ചിരിയ്ക്കുന്നതില്‍ മുക്കി റൊട്ടിപ്പൊടി വിതറി എണ്ണയില്‍ വറുത്തു കോരുക.

No comments:

Post a Comment