Tuesday, December 15, 2009

മീന്‍കപ്പ കട് ലറ്റ്

മീന്‍കപ്പ കട് ലറ്റ്

  1. മീന്‍ -500 ഗ്രാം
  2. കപ്പ -1 കിലോ
  3. കറിവേപ്പില -1 തണ്ട്
  4. സവാള -2
  5. ഇഞ്ചി -1 കഷണം
  6. പച്ചമുളക് -4
  7. മുളകുപൊടി -1 ടേബിള്‍ സ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  9. മസാലപ്പൊടി -1 ടീസ്പൂണ്‍
  10. ഉപ്പ്,എണ്ണ -പാകത്തിന്
  11. ഡാല്‍ഡ -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം

കപ്പ പുഴുങ്ങി നാരു കളഞ്ഞ് ഡാല്‍ഡായും ഉപ്പും ചേര്‍ത്ത് ഉടച്ചു വെയ്ക്കുക.മീന്‍ ഉപ്പും ചേര്‍ത്ത് വേവിച്ച് ഉടച്ച് മുള്ള് മാറ്റുക.സവാള.ഇഞ്ചി,കറിവേപ്പില,പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് എണ്ണയില്‍ വഴറ്റുക.അതില്‍ മുളകുപൊടിയും മസാലപ്പൊടിയും ചേര്‍ത്തിളക്കുക.ഈ കൂട്ടില്‍ പൊടിച്ച മീന്‍ ചേര്‍ത്ത് വെള്ളം വറ്റിക്കുക.കപ്പ വലിപ്പത്തില്‍ ഉരുട്ടി ഒരു സ്പൂണ്‍ മീന്‍ കൂട്ട് ഉള്ളില്‍ വെച്ച് പരത്തി വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.ഇത് ടൊമാറ്റോ സോസുകൂട്ടി കഴിക്കാം.

No comments:

Post a Comment