Thursday, December 10, 2009

ഫെനുഗ്രീക്ക് പൊട്ടറ്റോ

ഫെനുഗ്രീക്ക് പൊട്ടറ്റോ

ഉലുവയുടെ ഇല -കുറച്ച്
ഉരുളക്കിഴങ്ങ് -3 എണ്ണം
എണ്ണ -2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് -1
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി,ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

ഉലുവയുടെ ഇല ചെറുതായി അരിഞ്ഞെടുക്കുക.ഉരുളക്കിഴങ്ങിന്റെ തൊലി നീക്കി ചെറിയ കഷണങ്ങളാക്കുക.ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ജീരകം,ഉരുളക്കിഴങ്ങ്,ഉപ്പ്,പച്ചമുളക് എന്നിവ ചേര്‍ക്കുക.
ഉരുളക്കിഴങ്ങ് വേകുന്നതുവരെ ഇളക്കിക്കൊണ്ടിരിയ്ക്കുക.ഉരുളക്കിഴങ്ങ് വെന്തുകഴിഞ്ഞാല്‍ ഉലുവയുടെ ഇല ചേര്‍ക്കുക.അതിനുശേഷം ബാക്കി ചേരുവകളും ചേര്‍ത്ത് 5 മിനിട്ട് വേവിച്ച്,ചൂടോടെ വിളമ്പുക.

No comments:

Post a Comment